നമ്മുടെ വീടുകളിൽ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കുന്ന ഒരു ഉപകരണമാണ് മിക്സർ ഗ്രൈൻഡർ അഥവാ മിക്സി. ആഹാര പദാർത്ഥങ്ങൾ അമ്മിയിൽ അരയ്ക്കുകയും പൊടിക്കുകയും ചെയ്തിരുന്ന നമുക്ക് അത് വളരെ എളുപ്പകരമാക്കുന്ന ഒരു ഉപകരണമാണ് മിക്സി. ഇന്ന് മിക്സി ഉള്ളതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും അമ്മിയെ ദൂരെ എറിഞ്ഞു കളയുകയാണ് ചെയ്യുന്നത്.
അമ്മയിൽ അരച്ചെടുക്കുന്നതിനേക്കാളും പൊടിച്ചെടുക്കുന്നതിനേക്കാളും വളരെ എളുപ്പത്തിലും വളരെ പെട്ടെന്നും മിക്സിയിൽ അരയ്ക്കാനും പൊടിക്കാനും കഴിയുന്നതാണ്. ഈയൊരു ഇലക്ട്രിക് ഉപകരണം അമ്മി കഴുകി വൃത്തിയാക്കുന്നത് പോലെ അത്ര എളുപ്പം കഴുകി വൃത്തിയാക്കി എടുക്കാൻ സാധിക്കുകയില്ല. ദിവസവും പലവട്ടങ്ങളിലായി മിക്സി ഉപയോഗിക്കുന്നതിനാൽ തന്നെ മിക്സിയിൽ പലതരത്തിലുള്ള അഴുക്കുകളും കറകളും എല്ലാം പറ്റി പിടിക്കുന്നു.
ഇത്തരത്തിലുള്ള ഓരോ അഴുക്കുംകറിയും ശരിയായ വണ്ണം വൃത്തിയാക്കിയില്ലെങ്കിൽ അത് കേടായി പോകുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് ഉള്ളത്. അത്തരത്തിൽ മിക്സി പുതുപുത്തൻ ആക്കുന്നതിനും മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടുന്നതിന് വേണ്ടിയുള്ള നല്ല കുറച്ച് റെമഡികളാണ് ഇതിൽ നൽകിയിരിക്കുന്നത്. 100% റിസൾട്ട് നമുക്ക് നൽകുന്ന നല്ല റെമഡികളാണ് ഇവ ഓരോന്നും. അത്തരത്തിൽ മിക്സിയുടെ ഉള്ളും ജാറിന്റെ ഉള്ളും എല്ലാം ക്ലീൻ ചെയ്യുന്നതിന് വേണ്ടി നല്ലൊരു ക്ലീനിംഗ് സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്.
ഇതിനായി ഒരു ബൗളിലേക്ക് അല്പം സോഡാപ്പൊടിയും അല്പം ഉപ്പും അല്പം ഡിഷ് വാഷും ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് വൈറ്റ് വിനഗറും നാരങ്ങയുടെ നീരും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. ഈയൊരു സൊല്യൂഷൻ മിക്സിയുടെ കമ്പ്ലീറ്റ് ക്ലീനിങ്ങിന് നമുക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.