നമ്മെ എന്നും സഹായിക്കുന്ന ഒന്നാണ് എളുപ്പവഴികൾ. അത്തരത്തിൽ അടുക്കളയിൽ നമ്മെ സഹായിക്കുന്ന ഒന്നാണ് കിച്ചൻ ടിപ്സുകൾ. നമ്മുടെ ജോലികൾ ചെയ്യുന്നതിന് നമ്മെ സഹായിക്കുന്ന എളുപ്പവഴികളാണ് ഓരോ കിച്ചൻ ടിപ്സുകളും. അത്തരത്തിൽ ഏറെ ഉപകാരപ്രദമായിട്ടുള്ള ഒരു പിടി കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. അടുക്കളയിൽ ജോലി ചെയ്യുന്ന ഏതൊരു വീട്ടമ്മക്കും വളരെയധികം സഹായകരമാണ് ഇത്.
ഒട്ടുമിക്ക വീടുകളിലും നാം വേപ്പില സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ വേപ്പില സൂക്ഷിക്കുമ്പോൾ കുറച്ചുദിവസം കഴിയുമ്പോഴേക്കും അത് വാടിപ്പോകുകയോ ചീഞ്ഞു പോകുകയോ ചെയ്യാറുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പോലും ഇത്തരത്തിൽ കറിവേപ്പില നാശമായി പോകുന്നു. എന്നാൽ ഈയൊരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും വേപ്പില ഫ്രഷ് ആയി തന്നെ ഇരിക്കുന്നതാണ്. ഇതിനായി വേപ്പില തണ്ടുകളോടെ പൊട്ടിച്ച് ഒരു പ്ലാസ്റ്റിക് ടിന്നിലോ ചില്ലിന്റെ ടിന്നിലോ ഇട്ട് വെക്കേണ്ടതാണ്.
ഇങ്ങനെ ചെയ്തോ ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും ഇത് കേടാകാതിരിക്കുന്നതാണ്. ടിന്നിൽ വേപ്പില കുത്തി കയറ്റി നിറക്കാതെ അല്പം ലൂസ് ആയി നിറക്കേണ്ടതാണ്. അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒന്നാണ് കേടായ നാളികേരങ്ങൾ. കുറെനാൾ നാളികേരങ്ങൾ പൊളിക്കാതെ സൂക്ഷിച്ച് പിന്നീട് പൊളിക്കുമ്പോൾ ഇത്തരത്തിൽ കേടായി നാളികേരങ്ങൾ ലഭിക്കാറുണ്ട്.
പൊതുവേ നാം കളയുകയോ അല്ലെങ്കിൽ കത്തിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല. കേടായ ഏതൊരു നാളികേരവും നമുക്ക് എടുത്തുവച്ച് ഉപയോഗിക്കാവുന്നതാണ്. ഇതിനായി കേടായ നാളികേരം ചിരട്ടയിൽ നിന്ന് അടർത്തിയെടുത്ത് ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.