കരിയും അഴുക്കും പിടിച്ച ബർണറുകൾ ഇനി എളുപ്പത്തിൽ ക്ലീൻ ചെയ്യാം.

പലതരത്തിലുള്ള ക്ലീനിങ്ങും നാം നമ്മുടെ അടുക്കളയിൽ ചെയ്യാറുണ്ട്. അത്തരത്തിൽ നാം ചെയ്യുന്ന ഒന്നാണ് ബർണറുകൾ ക്ലീൻ ചെയ്യുക എന്നുള്ളത്. ഇടവിട്ട് സമയങ്ങളിൽ ബർണറുകൾ ക്ലീൻ ചെയ്താൽ മാത്രമേ അതിൽ പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകളും പൊടികളും പോവുകയും നല്ലവണ്ണം ഗ്യാസ് കത്തുകയും ചെയ്യുകയുള്ളൂ. അതിനാൽ തന്നെ നിർബന്ധമായും വീടുകളിൽ നാം ചെയ്യേണ്ട ഒന്നാണ് ബർണർ ക്ലീനിങ്.

   

ഇത്തരത്തിൽ ബർണർ ക്ലീൻ ചെയ്യുന്നതിന് വേണ്ടി പല തരത്തിലുള്ള മെത്തേഡുകളും നാം ഫോളോ ചെയ്യാറുണ്ട്. ഡിഷ് വാഷും അതുപോലെതന്നെ സോഡാപ്പൊടിയും എല്ലാം ഉപയോഗിച്ച് നാം കഴുകി വൃത്തിയാക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി കഴുകുന്ന ഒരു മെത്തേഡ് ആണ് ഇതിൽ കാണിക്കുന്നത്. വ്യത്യസ്തത മാത്രമല്ല വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള മെത്തേഡ് കൂടിയാണ് ഇത്.

ഇതിനായി ഒരു സാധനം പോലും വില കൊടുത്ത് വാങ്ങിക്കേണ്ട ആവശ്യം വരുന്നില്ല. നമ്മുടെ ചുറ്റുപാടും ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഇരുമ്പൻപുളി മാത്രം മതി. ഇരുമ്പൻപുളി ഉപയോഗിച്ച് ബർണർ ക്ലീൻ ചെയ്യുന്ന മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഇതിനായി ചുറ്റുപാടുമുള്ള ഇരുമ്പൻപുളി പറിച്ചെടുത്ത് അത് നല്ലവണ്ണം മിക്സിയിൽ അരച്ചെടുത്ത് അരിച്ചെടുക്കേണ്ടതാണ്. ഈ അരിച്ചെടുത്ത ജ്യൂസ് ഉപയോഗിച്ചിട്ടാണ് ബർണറുകൾ ക്ലീൻ ചെയ്ത് എടുക്കുന്നത്. ജ്യൂസിൽ ബർണറുകൾ ഒരു മണിക്കൂറോളം മുക്കി വെക്കേണ്ടതാണ്.

അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ബർണറുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ അഴുക്കും കറയും പോയി കിട്ടുന്നതാണ്. പിന്നീട് ഡിഷ് വാഷ് ഉപയോഗിച്ച് ഒന്നുകൂടി കഴുകി എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.