കാസ്റോൾ കൊണ്ട് ആരും ഇതുവരെയും ചിന്തിക്കാത്ത കിടിലൻ കിച്ചൻട്രിക്സ്.

നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ഏറെ ഉപകാരപ്പെട്ട ഒന്നാണ് കാസ്റോൾ. പ്ലാസ്റ്റിക്കിന്റെയും സ്റ്റീലിന്റെയും എന്നിങ്ങനെ പലതരത്തിലുള്ള കാസ്റോളുകൾ ആണ് നാം ദിവസവും ഉപയോഗിക്കാറുള്ളത്. ഇവ ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ ചൂടാറാതെ സൂക്ഷിക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ്. കൂടുതലായും ഇതിൽ ചോറാണ് നാം ചൂടാറാതിരിക്കാൻ വേണ്ടി ഇട്ടുവയ്ക്കാറുള്ളത്.

   

ഈയൊരു കാസ്റോൾ ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ കാസ്റോള് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കുറേ ഇനം കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. പൊതുവേ നാം രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന പലഹാരങ്ങൾ വൈകുന്നേരമാവുമ്പോഴേക്കും ചൂടാറി പോവുകയും അത് ഉറച്ചു പോവുകയും എല്ലാം ചെയ്യാറുണ്ട്.

എന്നാൽ ഇങ്ങനെ നാം ഉണ്ടാക്കുന്ന പലഹാരങ്ങൾ ഒരു പാത്രത്തിൽ ആക്കി അടച്ച് കാസ്റോളിലേക്ക് ഇറക്കി വയ്ക്കുകയാണെങ്കിൽ അത് ചൂടോടെ തന്നെ നമുക്ക് വൈകിട്ടും കഴിക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ചായ കാപ്പി പാല് എന്നിവ ചൂടാതിരിക്കാൻ ഫ്ലാസ്ക്കുകളിൽ ആണ് സൂക്ഷിക്കാറുള്ളത്. എന്നാൽ ഫ്ലാസ്കുകൾ കുറേദിവസം ഉപയോഗിച്ചാലും എത്രതന്നെ കഴുകി വൃത്തിയാക്കിയാലും പലപ്പോഴും അതിൽ നിന്ന് ഒരു ബാഡ്സ്മെൽ ഉണ്ടാകുന്നതാണ്.

അതിനാൽ തന്നെ ദിവസവും ചായയും പാലും എല്ലാം ചൂടാറാതെ വയ്ക്കാൻ ഫ്ലാസ്ക് ഉത്തമമല്ല. അതിനാൽ തന്നെ നമുക്ക് ചായയും കാപ്പിയും എല്ലാം ഒരു പാത്രത്തിലേക്ക് ആക്കി കാസ്റോളിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ എത്ര നേരം എങ്കിലും ചൂടോടെ ഇരുന്നു കൊള്ളും. അതുപോലെ തന്നെ ചപ്പാത്തി മാവ് ഇടിയപ്പത്തിന്റെ മാവ് എന്നിവ ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ചതിനുശേഷം കാസ്റോളിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ ഫ്രഷായി കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.