പലപ്പോഴും നമ്മുടെ പറമ്പുകളിലും മറ്റും വളരുന്ന ചെടികൾ നമ്മൾ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ് എന്നാൽ ഇത്തരത്തിലുള്ള ചെടികൾ ഒരിക്കലും വലിച്ചെറിഞ്ഞു കളയരുത്. ചെറൂളയും തഴുതാമയും തുല്യ അളവിൽ എടുത്ത് ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിൽ കരിക്കിൻ വെള്ളത്തിൽ മിക്സ് ചെയ്ത് കഴിക്കുന്നത് കിഡ്നി സ്റ്റോണിനെ ചെയ്യാവുന്ന ഒരു ഒറ്റമൂലിയാണ്. ചെയ്യുന്നതിന് മുൻപ് ഡോക്ടറോട് ചോദിച്ച ശേഷം മാത്രം ഈ ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്.
മുത്രാശയ സംബന്ധമായ ഉണ്ടാകുന്ന അണുബാധ മറ്റു പ്രതിസന്ധികൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ച ഒരു ചെടിയാണ് ചെറൂള. ചെറൂളയുടെ ഇല അല്പം എടുത്ത് പാലിലോ നെയ്യിലോട്ട് കാച്ചിയ ശേഷം കഴിക്കുന്നത് വൃക്കയിലെ കല്ലില്ലാതാക്കുവാൻ സഹായിക്കുന്നതാണ്. ചെറൂളയുടെ ഇല മോരിൽ കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കുവാൻ ഏറെ ഫലപ്രദമായ ഒന്നാണ്. ചെറൂള നെയ്യിൽ കാച്ചി കഴിക്കുന്നതിലൂടെ ഓർമ്മശക്തിയെ വർധിപ്പിക്കുന്നു.
നെയ്യിൽ കാച്ചി കഴിക്കുന്നത് പോലെ തന്നെ പാലിലും ചെറൂള കാച്ചി കഴിക്കുന്നത് ഉത്തമമാണ്. കൃമിശല്യം ഉള്ളവർക്ക് ചെറൂള കഴിക്കുന്നത് ഏറെ നല്ലതാണ്.വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൃമിശല്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സഹായിക്കും. ചെറൂള എന്ന ചെടിയുടെ ഉപയോഗം മുത്രാ സംബന്ധമായ രോഗങ്ങൾ പരിഹരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കും. കർക്കിടക കഞ്ഞിയിൽ ചെറൂള ചർക്കുന്നത് ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്.
ഇത്തരത്തിൽ ഒട്ടേറെ ഗുണങ്ങളുള്ള ചെറൂള എന്ന ചെടി നമ്മുടെ പറമ്പുകളിൽ ഒക്കെ നട്ടുപിടിപ്പിക്കാൻ നമുക്ക് ശ്രമിക്കാം. പലപ്പോഴും നമ്മൾ നമ്മുടെ പറമ്പിൽ നിന്ന് ഇത്തരത്തിലുള്ള ചെടികൾ നമ്മൾ പറച്ചു കളയുകയാണ് പതിവ് എന്നാൽ ഇത്തരത്തിലുള്ള ചെടികൾ ഒരിക്കലും പറിച്ചു കളയുകയല്ല ഇതിന്റെ ഗുണങ്ങൾ അറിഞ്ഞു നമ്മൾ അതിനെ വളർത്തിയെടുക്കുക തന്നെയാണ് ചെയ്യേണ്ടത് ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.