Benefits of drinking lemon water
Benefits of drinking lemon water : എല്ലാവർക്കും തണുത്ത നാരങ്ങ വെള്ളം കുടിക്കുവാനാണ് ഇഷ്ടം. എന്നാൽ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ചെറുനാരങ്ങ നീര് കലക്കി കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിഞ്ഞിട്ടുണ്ടോ?. ഇതുമൂലം ഉണ്ടാകുന്ന ഗുണങ്ങൾ വളരെ കൂടുതലാണ് ഇടയ്ക്ക് ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഒരുപാട് അസ്വസ്ഥതകൾക്ക് ഒരു പരിഹാരമാണ് ലഭിക്കുന്നത്. ചൂടു ചെറുനാരങ്ങ വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ ഇൻഫെക്ഷനെയും.
അതുപോലെതന്നെ ശരീരത്തിലെ വിഷമുക്തമാക്കുവാനും ഇത് സഹായിക്കും. ശരീരത്തിലെ പ്രതിരോധശക്തി നൽകുന്നതും അതുപോലെതന്നെ വായനാറ്റം നെഞ്ചിരിച്ചിൽ ചർമ്മത്തിലെ ചുളിവ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ചെറുനാരങ്ങ ചൂടുവെള്ളത്തിൽ കലർത്തി കുടിക്കുന്നത്. നമ്മുടെ ശരീരത്തിൽ എത്തുന്ന ബാക്ടീരിയകളെയും വൈറൽ ഇൻഫെക്ഷനുകളെയും ഇല്ലാതാക്കുവാൻ ആയിട്ട് ഒരു ഗ്ലാസ് ചൂടുവെള്ളം എടുത്ത്.
അതിൽ ചെറുനാരങ്ങ പിഴിഞ്ഞു കുടിച്ചാൽ മാത്രം മതിയാകും. പനി ജലദോഷം കഫം എന്നിവയ്ക്ക് മികച്ച ഒരു മരുന്നു കൂടിയാണ് ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത്. ഇതു മാത്രമല്ല ഇത് ദിവസവും ശീലിക്കുകയാണ് എങ്കിൽ നമ്മുടെ ദഹനപ്രക്രിയ വളരെയധികം മെച്ചപ്പെടുത്തുന്നു. ചൂടുന്ന നാരങ്ങ വെള്ളം കുടിക്കുന്നത് മൂലം മൂത്രമൊഴിക്കുവാനുള്ള തടസ്സങ്ങളും മൂത്രാശയപരമായിട്ടുള്ള പ്രശ്നങ്ങളും എല്ലാം തന്നെ മാറി കിട്ടുന്നു.
ഇതിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം കുറയ്ക്കുവാനും മാനസികമായ ആരോഗ്യ ലഭിക്കാനും സഹായിക്കുന്നു. ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ അതായത് നമ്മുടെ മാറിയ ഭക്ഷണക്രമവും വ്യായാമമില്ലാതെ ജീവിതരീതിയും ഒക്കെയാണ് പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ തുടങ്ങിയ ക്യാൻസർ വരെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ ഇവയിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടുവാൻ ആയിട്ട് ചൂടുവെള്ളത്തിൽ നാരങ്ങ മിക്സ് ചെയ്തു കുടിക്കുന്നത് വളരെ സഹായിക്കും . credit : Kairali Health
summary : Benefits of drinking lemon water