അയ്യാ… അവന്റെയൊരു നാണം….. അതിനൊക്കെ കുറച്ചു സാവകാശം ഉണ്ട്…. പൊന്നു മോൻ അൽപ്പം കാത്തിരിക്ക് കേട്ടോ….. ഹും….

രചന – മിയ

   

മൗനം കഥ പറയുമ്പോൾ…….24
സ്റ്റിയറിങ്ങിൽ പിടിച്ച് കാര്യമായി ആലോചനയിലിരുന്ന ലിജോയെ കണ്ട് നവീൻ ഒന്ന് തട്ടി വിളിച്ചപ്പോഴാണ് അവൻ ഓർമ്മകളിൽ നിന്ന് പുറത്തു വന്നത്.
“എന്തോ ആലോചിച്ചിരിക്കുവാടാ….. നീയിത് ഏത് ലോകത്താ…..”
നവീൻ ചോദിച്ചത് കേട്ട് ലിജോ ഒന്ന് തപ്പി തടഞ്ഞു.

“ആഹ്.. അത്.. അത് പിന്നെ… നീയെന്താ ചോദിച്ചത്…..”
“മണ്ണാങ്കട്ട… എടാ…..ഗൗരി എന്താ നിന്നോട് മറുപടി പറഞ്ഞതെന്ന്…..”
“ഈൗ…. അത് പിന്നെ… സോറി അളിയാ.. ഞാൻ അവളോട് അത് പറയാൻ മറന്നു പോയി…..”
നന്നായി ഇളിച്ചു കാട്ടി കൊണ്ട് ലിജോ പറഞ്ഞത് കേട്ട് നവീൻ അന്തം വിട്ടു അവനെ തന്നെ നോക്കി നിന്നു.

“ങേ…. ന്ത്‌ … മറന്നു പോയീന്നോ…..”
“മ്മ്… അതെ……”
അൽപ്പം വിനയം കലർത്തി ലിജോ തന്നെ നോക്കി പറയുന്നത് കണ്ട് ഇവന് കിളി പോയോ എന്ന മട്ടിൽ നവീൻ ലിജോയെ ഒന്ന് കൂടിയൊന്നു ചൂഴ്ന്ന് നോക്കി.
“പിന്നെ നീ എന്ത് ഉണ്ടാക്കുവാനാടാ അങ്ങോട്ട്‌ പോയേ…. അപ്പോ ഈ രണ്ട് മണിക്കൂർ നീ എന്തോ കഥാപ്രസംഗം നടത്തുവായിരുന്നു അവിടെ…..”
“അത്.. അത് ഞങ്ങൾ വേറെ കാര്യം സംസാരിക്കുവായിരുന്നു……”

അൽപ്പം ദേഷ്യത്തിലും അത്ഭുതത്തോടെയും നവീൻ ചോദിച്ചപ്പോൾ ലിജോയൊന്നു ചരിഞ്ഞ് അവനെ നോക്കി ഒരു മയത്തിൽ എന്തോ പറഞ്ഞു ഒപ്പിച്ചു.
“വേറെ സംസാരിക്കുവായിരുന്നെന്നോ…. വേറെ എന്തോന്ന്……”
“ആഹ്… അതൊക്കെയുണ്ട്…. ആഹ്… പിന്നെ അവളുടെ നമ്പർ ഞാൻ ഒപ്പിച്ചിട്ടുണ്ട്….തത്കാലം അത് പോരെ നിനക്ക്……”
“അത് കൊണ്ട് പോയി മാങ്ങാ അച്ചാറിട്…..”

പോയ കാര്യം നടക്കാത്തതിൽ ഉള്ള ദേഷ്യം മുഴുവൻ നവീനിന്റെ മറുപടിയിൽ ഉണ്ടായിരുന്നു.
“സോറി അളിയാ…. ഫോൺ നമ്പർ വെച്ച് മാങ്ങാ അച്ചാർ ഇടുന്നെ എങ്ങനെയെന്ന് എനിക്കറിയില്ല… റെസിപ്പി നീ പറഞ്ഞു തരുവാണെങ്കിൽ ഞാൻ ഒന്ന് ട്രൈ ചെയ്യാം……”
ലിജോ ഒന്ന് ആക്കിയ മട്ടിൽ പറഞ്ഞതും നവീനിന്റെ ദേഷ്യം ഇരട്ടിച്ചു.

“ദേ… മനുഷ്യനിവിടെ ആകെ വെറളി പിടിച്ചിരിക്കുമ്പോ നീ ഒരുമാതിരി ഓഞ്ഞ ചളിയുമായി വരല്ലേ ലിജോ…….”
“ഹാ.. വിട് അളിയാ…. നമുക്ക് ശരിയാക്കാമെന്ന്….. എന്തായാലും ഇപ്പോൾ അവൾ നമ്മുടെ കയ്യെത്തും ദൂരത്ത് തന്നെയുണ്ടല്ലോ…. എന്റെ അനിയത്തി കൊച്ചിനെ ഞാൻ എന്തായാലും നിന്നെ തന്നെയേ കൈ പിടിച്ച് ഏല്പിക്കുകയുള്ളൂ…..എന്താ അത് പോരായോ….”
ലിജോ പറഞ്ഞപ്പോൾ നവീൻ അവനെയൊന്ന് ചരിഞ്ഞു നോക്കി.

“നിന്റെ അനിയത്തി കൊച്ചോ…?….”
“അതെടാ അളിയാ…. ഇന്ന് മുതൽ നിന്റെ ഫ്രണ്ട് എന്നതിലുപരി ഞാൻ ഗൗരിയ്ക്ക് അവളുടെ നല്ലൊരു ചേട്ടായി കൂടിയായിരിക്കും…..”
“ങ്‌ഹേ…. അപ്പോൾ അനിയത്തി കൊച്ചാക്കി ഉടമ്പടി ഉണ്ടാക്കാനായിരുന്നോ നീ ഇത്രയും നേരം അവളെയും കൊണ്ട് അവിടെ കഥ പറഞ്ഞിരുന്നിരുന്നേ…..”
“ഹാ… ഏകദേശം അങ്ങനൊക്കെ തന്നെ… എന്തായാലും നിനക്കവളെ കിട്ടിയാൽ പോരെ… അതുകൊണ്ട് തത്കാലം മോൻ അധികം കിടന്ന് അരിയെണ്ണാൻ നിൽക്കാതെ അപ്പം തിന്നാൻ നോക്ക് കേട്ടോ…..”

“വോ… അപ്പം അതിന് നീ തന്നില്ലല്ലോ തിന്നാൻ….”
നവീൻ അൽപ്പം നാണം കലർത്തി പറഞ്ഞപ്പോൾ ലിജോ അവനെ നോക്കിയൊന്ന് പുച്ഛിച്ചു.
“അയ്യാ… അവന്റെയൊരു നാണം….. അതിനൊക്കെ കുറച്ചു സാവകാശം ഉണ്ട്…. പൊന്നു മോൻ അൽപ്പം കാത്തിരിക്ക് കേട്ടോ….. ഹും….”
അതും പറഞ്ഞ് കൊണ്ട് രണ്ടു പേരും പരസ്പരം നോക്കിയൊന്ന് ചിരിച്ചു.
“എന്നിട്ട് ആ നമ്പർ എവിടെ….”
“അതിന് നിനക്ക് അത് വേണ്ടന്നല്ലേ പറഞ്ഞെ…..”

“ഹേയ്… വേണ്ടന്നാര് പറഞ്ഞു… ചുമ്മാ എന്റെ ഫോണിൽ കിടന്നോട്ടെന്നെ…..”
നവീൻ പറഞ്ഞത് കേട്ട് ലിജോ ചിരിച്ചു കൊണ്ട് അവന്റെ ഫോൺ നവീനിന് നേരെ നീട്ടി. നവീൻ അതിൽ നിന്നും നമ്പർ എടുക്കുന്നതിനിടയിൽ ലിജോ കാറിലെ എഫ് എം ഓൺ ചെയ്തു. അതിൽ നിന്നും ഒഴുകി വന്ന പാട്ടിൽ രണ്ടു പേരുടെയും മനസ്സും ലയിച്ചു. ആ പാട്ടിലെ വരികൾ നവീനിന്റെ ഉള്ളിൽ ഗൗരിയുടെ മുഖം നിറച്ചപ്പോൾ എന്തിനോ വേണ്ടി ലിജോയുടെ ഹൃദയവും ലച്ചുവിന്റെ മുഖത്തെ ഉള്ളിലേക്ക് ആവാഹിക്കുന്നുണ്ടായിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം രണ്ടു പേരുടെയും ചുണ്ടുകളിൽ ഒരു നറു പുഞ്ചിരി തങ്ങി നിന്നു.റൂമിൽ എത്തിയിട്ടും ലച്ചുവിനെ കുറിച്ചറിഞ്ഞ കാര്യങ്ങൾ ലിജോയുടെ മനസ്സിനെ വേട്ടയാടി കൊണ്ടിരുന്നു.

“പാവം… ഞാൻ വിചാരിച്ചതിലും ഏറെയാണ് അവളുടെ പ്രശ്നങ്ങൾ…ഇങ്ങനെയൊരു വിഷമ ഘട്ടത്തിലൂടെ അവൾക്ക് കടന്നു പോവേണ്ടി വന്നിട്ടുണ്ടാവുമെന്ന് ഒരിക്കൽ പോലും ഞാൻ കരുതിയിരുന്നില്ല…. അന്നൊക്കെ ഒരുപാട് വിഷമിച്ചിട്ടുണ്ടാവും അവൾ…. കൂടെ നിൽക്കാനും ധൈര്യം പകരാനുമൊക്കെ ഒരു താങ്ങിനായി ഒരുപാട് കൊതിച്ചിട്ടുണ്ടാവും അവൾ…. അന്ന് നിഷേധിക്കപ്പെട്ട സ്നേഹവും കരുതലും ഇന്ന് എത്ര കിട്ടിയാലും അതിനെ സ്വീകരിക്കാനോ അംഗീകരിക്കാനോ അവൾക്ക് ഇനി കഴിഞ്ഞെന്നും വരില്ല…. അവളിലെ ഈ മാറ്റം തന്നെ അതിനുള്ള സൂചനയാണ്… അവളുടെ പാസ്റ്റ് ആരും അറിയരുതെന്ന് അവൾ അത്രയും ആഗ്രഹിച്ചതും ഇതു കൊണ്ടൊക്കെ തന്നെ ആവും……”

ഓരോ ചിന്തകൾ അവന്റെ രാത്രികളിൽ പൊതിഞ്ഞു. അവൾ അനുഭവിച്ച നോവ് അവന്റെ ഹൃദയത്തെയും കീറി മുറിക്കുന്ന പോലെ അവന് തോന്നി. ചിന്തിച്ച് ചിന്തിച്ച് കാട് കയറി… നെഞ്ചിൽ ഒരു ഭാരം പോലെ തോന്നിയപ്പോൾ അവൻ ബെഡിൽ നിന്നെഴുന്നേറ്റ് ഇരുന്നു.

“ഷേയ്…. ഞാനിപ്പോ എന്തിനാ അവളെ കുറിച്ച് ഓർത്ത്‌ ഇത്രയ്ക്കും വേവലാതി പെടുന്നത്….സത്യത്തിൽ എനിക്ക് എന്താ സംഭവിച്ചു കൊണ്ടിരിക്കുന്നത്…. ഇതു വരെ അവൾ തന്നെ അവോയ്ഡ് ചെയ്യുന്നത് താങ്ങാൻ പറ്റാത്ത വേദനയായിരുന്നു… ഇപ്പോ അതിന്റെ കാരണം പിടി കിട്ടിയപ്പോൾ അവൾ അനുഭവിച്ച വേദനകൾ തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു… എന്താ ഇത് ഇങ്ങനെയൊക്കെ….വൈകീട്ട് കാറിൽ വരുമ്പോൾ പോലും ആ ലവ് സോങ് കേട്ടപ്പോൾ എനിക്ക് എന്തിനാ ലച്ചുവിന്റെ മുഖം മാത്രം മനസ്സിലേക്ക് വന്നത്…. ഇനി…. ഇനി ഞാനവളെ… ഇത്… പ്രണയം ആണോ കർത്താവെ….. ഏയ്‌… ആവോ….. ഇനി ആണെങ്കിലോ…..

ആണെങ്കിൽ… അവൾ അത് അംഗീകരിക്കോ…. ഒരു പ്രണയം തച്ചുടച്ച മനസ്സിലേക്ക് മറ്റൊന്ന് അവൾ ഇനി സ്വീകരിക്കോ….. പോരാത്തതിന് ഞാനൊരു അന്യ മതവും….ഒഹ്… പിന്നെ എന്തിനാണാവോ കർത്താവെ എന്റെ മനസ്സ് വല്ലാണ്ട് ആ കുരിപ്പിലേക്ക് തന്നെ ഇങ്ങനെ ചാഞ്ഞു പോവുന്നത്……നാശം……”
ലിജോയ്ക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി… ഉറക്കം പോലും നഷ്ടപ്പെട്ട് അവന്റെ ചിന്തകളിൽ ലച്ചു നിറഞ്ഞപ്പോൾ.. അവസാനം മറ്റു

നിവൃത്തിയില്ലാതെ അവൻ എഴുന്നേറ്റ് ചെന്ന് ഷെൽഫിൽ ഉണ്ടായിരുന്ന വോഡ്കയുടെ ബോട്ടിൽ എടുത്ത് ഗ്ലാസിൽ ഒഴിച്ച് കുടിച്ച് അതിന്റെ ലഹരിയിൽ അവൻ ചിന്തകൾക്ക് വിരാമമിട്ട് കിടന്നുറങ്ങി. മയക്കം വന്നു മൂടിയിട്ട് പോലും അവന്റെ മനസ്സിൽ അവ്യക്തമായി ആണെങ്കിലും ലച്ചുവിന്റെ മുഖവും അവളോടൊപ്പമുള്ള നിമിഷങ്ങളും നിറഞ്ഞു…. അതിന്റെ നിറവിൽ ആ നല്ല മയക്കത്തിലും ലിജോയുടെ ചുണ്ടിൽ ഒരു നല്ല പുഞ്ചിരി തെളിവാർന്ന് നിന്നു.
(തുടരും )

നാളെ വലിയ പാർട്ടുമായി തന്നെ വരാം കേട്ടോ 🫣🫣 ക്ലാസ്സ്‌.. അസുഖം… ടൈപ്പ് ചെയ്യാൻ നല്ല ബുദ്ധിമുട്ട് അതാ 😁 കാത്തിരിക്കണം…. 🙏
സ്നേഹത്തോടെ…..

Leave a Reply

Your email address will not be published. Required fields are marked *