കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചപ്പാത്തി. ഇഷ്ടപ്പെടുന്ന വിഭവം എന്നതിലുപരി ധാരാളം ആരോഗ്യം നേട്ടങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒരു വിഭവം കൂടിയാണ് ഇത്. ദിവസവും ചപ്പാത്തി കഴിക്കുന്നത് വെയിറ്റ് ലോസിനും കൊളസ്ട്രോൾ ഷുഗർ എന്നിവ കുറയ്ക്കുന്നതിനും ഉത്തമമാണ്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഒരു നേരത്തെ ഭക്ഷണം ചപ്പാത്തിയായി മാറ്റിയിരിക്കുകയാണ്. എന്നാൽ വളരെയധികം ബുദ്ധിമുട്ടാണ്.
ചപ്പാത്തി ഉണ്ടാക്കാൻ എന്നുള്ളതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും കടകളിൽ നിന്നും എല്ലാം റെഡിയായിട്ട് യൂസ് ചപ്പാത്തി പാക്കറ്റ് ആണ് വേടിക്കാറുള്ളത്. എന്നാൽ ഇങ്ങനെ ചപ്പാത്തി വാങ്ങിക്കുമ്പോൾ പലപ്പോഴും അതിന്റെ ഗുണമേന്മ നമുക്ക് ഉറപ്പുവരുത്താൻ സാധിക്കണമെന്നില്ല. ഇത് വഴി പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വന്നുചേർന്നേക്കാം. അതിനാൽ തന്നെ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഈസിയായി ചപ്പാത്തി ഉണ്ടാക്കിയെടുക്കാവുന്നതാണ്.
അത്തരത്തിൽ ചപ്പാത്തി ഉണ്ടാക്കുന്നതിനുവേണ്ടി ആവശ്യത്തിന് ഗോതമ്പുപൊടി എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് പഞ്ചസാരയും അല്പം നെയ്യും നല്ലവണ്ണം മിക്സ് ചെയ്തു കുഴച്ചെടുക്കാവുന്നതാണ്. പച്ചവെള്ളം ഒഴിച്ചു കുഴക്കുന്നതിനേക്കാൾ ഏറെ രുചികരം ചൂടുവെള്ളത്തിൽ കുഴച്ചെടുക്കുന്നതാണ്. പിന്നീട് ഇത് ആവശ്യാനുസരണം ഉള്ള വലുപ്പത്തിൽ ചെറിയ ഉരുളകളാക്കി നമുക്ക് പരത്തിയെടുക്കാവുന്നതാണ്.
ഇത്തരത്തിൽ ചപ്പാത്തി തയ്യാറാക്കുമ്പോൾ പാതിവെയിൽ എടുക്കുകയാണെങ്കിൽ നമുക്ക് അത് മാസങ്ങളോളം ഫ്രീസറിൽ സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ പാതി എടുക്കുകയാണെങ്കിൽ അത് ആവശ്യം നേരത്തെ നമുക്ക് ഫ്രീസറിൽ നിന്ന് എടുത്ത് ചുട്ടെടുത്ത് കഴിക്കാവുന്നതാണ്. ഇങ്ങനെ പാതിവേവിച്ച് വെച്ച് ചുട്ടെടുത്തി ചപ്പാത്തിക്ക് യാതൊരു തരത്തിലുള്ള ടേസ്റ്റ് വ്യത്യാസം ഉണ്ടാവുകയില്ല.കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.