ഒട്ടനവധി സസ്യങ്ങളാണ് നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്നത്. അവയിൽ തന്നെ നമുക്ക് ഏറെ ഗുണകണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു സസ്യമാണ് മുരിങ്ങ. മുരിങ്ങയുടെ ഏതു ഭാഗവും നമുക്ക് ആരോഗ്യ ദായകമാണ്. എല്ലാത്തരത്തിലുള്ള വൈറ്റമിനുകളും അടങ്ങിയിട്ടുള്ള ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായയും എല്ലാം ഏറെ ആരോഗ്യഗുണങ്ങൾ നിറഞ്ഞതും നാം.
ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്നതുമാണ്. മുരിങ്ങയില കഴിക്കുന്നത് വഴി നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിക്കുകയും നമുക്ക് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. ഇത്രയേറെ ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ നട്ടുപിടിപ്പിക്കേണ്ടത് അനിവാര്യമാണ്. വളരെ എളുപ്പം ഏതൊരു മണ്ണിലും പിടിച്ച് വളരുന്ന ഒരു സസ്യം തന്നെയാണ് മുരിങ്ങ.
മുരിങ്ങയുടെ ചെറിയ കമ്പുകളാണ് വളർത്തുന്നതിനു വേണ്ടി കുഴിച്ചിടേണ്ടത്. ഇത് നല്ലവണ്ണം മണ്ണിളക്കി അതിൽ കുഴിച്ചിട്ട് അതിനുമുകളിൽ നല്ലവണ്ണം മണ്ണും വെട്ടി ഇടേണ്ടതാണ്. പിന്നീട് ജൈവമായിട്ടുള്ള വളപ്രയോഗം ആണ് ഇതിന്റെ വളർച്ചയെ സഹായിക്കുന്നത്. അതിനായി നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന കഞ്ഞിവെള്ളം നമുക്ക് ഇതിന്റെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്. കഞ്ഞിവെള്ളത്തിന് പുറമേ തേയില വെള്ളം ചാണകം എന്നിങ്ങനെയുള്ളവ ഇതിന്റെ വളർച്ചയ്ക്ക് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ഇങ്ങനെ ആഴ്ചയിൽ ഒരിക്കെ വളപ്രയോഗം നടത്തുകയാണെങ്കിൽ ഇത് പെട്ടെന്ന് തന്നെ മണ്ണിൽ പിടിക്കുകയും നല്ലവണ്ണം ചില്ലകൾ ആയി വലുതാവുകയും ഒട്ടനവധി കാഴ്ചകൾ അതിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നതാണ്. അതുമാത്രമല്ല ആഴ്ചയിൽ മൂന്നുനാല് പ്രാവശ്യമെങ്കിലും അതിന് നനച്ചു കൊടുക്കുകയും ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.