വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ എപ്പോഴും പ്രകാശം തങ്ങിനിൽക്കേണ്ട ഭാഗത്തെക്കുറിച്ച് അറിയാതിരിക്കല്ലേ.

നമ്മുടെ ഓരോരുത്തരുടെയും വീട് എന്ന് പറയുന്നത് നമ്മുടെ ഏറ്റവും വലിയ ഒരു സ്വപ്നമാണ്. അത് കുടിൽ ആയാലും കൊട്ടാരം ആയാലും അങ്ങനെ തന്നെയാണ്. ആ വീട്ടിൽ സമാധാനം മാത്രമാണ് നാം ഓരോരുത്തരും എന്നും ആഗ്രഹിക്കുന്നത്. അത്തരത്തിൽ വീടുകളിൽ സമാധാനം തങ്ങിനിൽക്കണമെങ്കിൽ അത് വാസ്തുശാസ്ത്രപരമായി തന്നെ നിർമ്മിക്കേണ്ടതാണ്.

   

അതിനാൽ തന്നെ ഏതൊരു വീടും വാസ്തു അടിസ്ഥാനത്തിലാണ് നാം പണിതെടുക്കാറുള്ളത്.  വാസ്തുപ്രകാരം ചില കാര്യങ്ങൾ വീടുകളിൽ വരുന്നത് വളരെ വലിയ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്. അത്തരത്തിൽ ഒന്നാണ് ചില ഭാഗങ്ങളിൽ ഇരുട്ട് കയറുക എന്നുള്ളത്. വീടിന്റെ ചില ഭാഗങ്ങളിൽ ഇരുട്ടാണ് ഉള്ളത് എങ്കിൽ അത് പലതരത്തിലുള്ള അനർത്ഥങ്ങളും ദുരിതങ്ങളും ആണ് വീടുകളിൽ സൃഷ്ടിക്കുന്നത്.

അത്തരത്തിൽ വീട്ടിൽ ഒരു കാരണവശാലും ഇരുട്ടാതിരിക്കാൻ പാടില്ലാത്ത ഒരു മൂലയാണ് വടക്ക് കിഴക്ക് മൂല. ഈശാനു മൂല എന്നറിയപ്പെടുന്ന ഈയൊരു മൂലയിലാണ് ഈശ്വര സാന്നിധ്യം ഏറ്റവും അധികമായി ഉള്ളത്. അതിനാൽ തന്നെ ഈ ഒരു ഭാഗത്ത് ഒരു കാരണവശാലും ഇരുട്ട് വരാൻ പാടില്ല. ഇങ്ങനെ ഈ ഭാഗത്ത് ഇരുട്ട് ഉണ്ടാകുകയാണെങ്കിൽ നമ്മുടെ ജീവിതം തന്നെ ഇരട്ടിലായി പോകുന്നതാണ്.

സമൃദ്ധിയുടെയും ദേവിയായ ലക്ഷ്മിദേവി നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്ന ഒരു കവാടം കൂടിയാണ് ഈ വടക്ക് കിഴക്ക് മൂല എന്ന് പറയുന്നത്. അതിനാൽ തന്നെ ആ ഭാഗത്തെ ഇരുട്ടിൽ ആക്കുന്ന രീതിയിലുള്ള മരങ്ങളോ, വലിയ ടാങ്കുകളോ വലിയ കൺസ്ട്രക്ഷനുകൾ ഉണ്ടെങ്കിൽ അതെല്ലാം പെട്ടെന്ന് തന്നെ അവിടെ നിന്ന് നീക്കം ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.