ഇതൊരു കഷണം ഉണ്ടെങ്കിൽ കെമിക്കൽ ഇല്ലാതെ കാടുപിടിച്ച ഏതു മുറ്റവും വൃത്തിയാക്കാം.

മഴക്കാലങ്ങളിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു ജോലിയാണ് മുറ്റത്തെ പുല്ല് പറിക്കുക എന്നുള്ളത്. ബുദ്ധിമുട്ടി കുനിഞ്ഞിരുന്ന് വേണം മുറ്റത്ത് വളർന്നുവരുന്ന ഏതൊരു പുല്ലും കളയും നാം പറിച്ചെടുക്കാൻ. അതിന് സാധിക്കാതെ വരുമ്പോൾ പുറമെ നിന്ന് ആരെയെങ്കിലും പണിക്ക് വച്ചുകൊണ്ട് അത് പറപ്പിച്ചെടുക്കാറുണ്ട്.

   

ഇത്തരത്തിൽ മുറ്റത്ത് വളർന്നുവരുന്ന പുല്ലും കളയും യഥാവണ്ണം പറിച്ചെടുത്തില്ലെങ്കിൽ അത് നമ്മുടെ വീടിന്റെ തന്നെ ഭംഗി കളയുന്ന ഒന്നാണ്. മഴക്കാലങ്ങളിൽ ഇത്തരത്തിൽ പുല്ലുകളും മറ്റും വളർന്നു വരുമ്പോൾ അതിനുള്ളിൽ ഇഴജന്തുക്കളും മറ്റും വന്നിരിക്കുന്നതിനുള്ള സാധ്യതകളും കൂടുതലാണ്. അതിനാൽ തന്നെ എത്ര പെട്ടെന്ന് പുല്ല് പറിച്ചു കളയാൻ സാധിക്കുന്നുവോ അത്രയും പെട്ടെന്ന് വീടും പരിസരവും വൃത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം.

പുല്ല് കുനിഞ്ഞിരുന്ന് പറിക്കാൻ ബുദ്ധിമുട്ടായതിനാൽ തന്നെ ആളുകളും ചെയ്യുന്ന ഒരു സൂത്രപ്പണി എന്ന് പറയുന്നത് വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ഏതെങ്കിലും ഒരു രാസപദാർത്ഥം വാങ്ങി പുല്ലിൽ തെളിച്ചുകൊണ്ട് അതിനെ കരിയിച്ചു കളയുകയാണ്. എന്നാൽ മണ്ണിനും മനുഷ്യർക്കും ദോഷകരമായിട്ടുള്ള ഇത്തരത്തിലുള്ള ഒരു കാര്യവും ചെയ്യാതെ തന്നെ നമ്മുടെ വീട്ടുമുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന ഏതൊരു പുല്ലും എളുപ്പത്തിൽ നീക്കി കളയാവുന്നതാണ്.

പരസഹായം ഇല്ലാതെയും കുനിഞ്ഞ് കുനിയാതെയും വളരെ എളുപ്പത്തിൽ തന്നെ ഏതൊരു പുല്ലും പറിച്ചു കളയാൻ സാധിക്കും. അതിനായി ഒരുതടിക്കഷണവും രണ്ടുമൂന്ന് ആണിയും തന്നെ ധാരാളമാണ്. അതുമാത്രമല്ല ഈ ഒരു സൂത്രം പ്രയോഗിക്കുകയാണെങ്കിൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ പുല്ലു മുഴുവൻ നമുക്ക് പറിച്ച് തൂത്തെറിയാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.