നിത്യജീവിതത്തിൽ നാം ഏവരും പലതരത്തിലുള്ള ടിപ്സുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരം ടിപ്സുകൾ എല്ലാം നമുക്ക് നമ്മുടെ ജോലി ഈസി ആക്കി തരുന്നവയാണ്. അത്തരത്തിൽ വളരെയധികം ഉപയോഗപ്രദമായിട്ടുള്ള കുറച്ച് ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഒട്ടുമിക്ക വീടുകളിലും നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ബെഡ്ഷീറ്റ് വിരിച്ചിട്ടു കഴിഞ്ഞാൽ കുറച്ചു കഴിയുമ്പോഴേക്കും അത് നീങ്ങി മാറി പോകുന്നത്.
എത്ര തന്നെ വൃത്തിയിൽ നാം ബെഡ്ഷീറ്റ് ബെഡിൽ വിരിച്ചാലും ഒന്ന് അതിൽ കിടന്നു കഴിഞ്ഞാൽ ബെഡ്ഷീറ്റ് അങ്ങോട്ടുമിങ്ങോട്ടും നീങ്ങി വൃത്തികേടായി കിടക്കുന്നു. കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ പറയുകയേ വേണ്ട അവരൊന്നു കയറിയിരുന്നാൽ മതി ബെഡ്ഷീറ്റിന്റെ നാല് വശങ്ങളിൽ നിന്നും ബെഡ്ഷീറ്റ് പോകുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ മറികടക്കുന്നതിന് വേണ്ടി നമുക്ക് ബെഡ്ഷീറ്റ് ഇപ്രകാരം വിരിക്കാവുന്നതാണ്.
ഇതിൽ കാണിക്കുന്ന രീതിയിൽ ബെഡ്ഷീറ്റ് ലോക്ക് ചെയ്ത് വിരിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വിരിച്ചു കഴിയുകയും ഒരുതരത്തിലും അത് നീങ്ങി പോവുകയും ചെയ്യുകയില്ല. അതുപോലെ തന്നെ പഴയ ഷർട്ടുകൾ കയ്യിലുണ്ടെങ്കിൽ നാമോരോരുത്തരും അത് കളയുകയോ അല്ലെങ്കിൽ കിച്ചനോ മറ്റോ ക്ലീൻ ചെയ്തതിനു വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി പഴയ ഷർട്ടുകൾ വെറുതെ കളയണ്ട.
ഇത്തരത്തിലുള്ള പഴയ ഷർട്ട് കൊണ്ട് നമുക്ക് ഈസിയായി പില്ലോ കവർ തയ്ച്ചെടുക്കാവുന്നതാണ്. ഒട്ടും തയ്യൽ അറിയാത്തവർക്ക് പോലും ഈസിയായി തന്നെ ഇപ്രകാരം പില്ലോ കവർ തയ്ച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഷർട്ടിന്റെ സ്ലീവിന്റെ ഭാഗവും അടിവശവും ഒരേപോലെ കട്ട് ചെയ്തു മാറ്റേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.