മുട്ടയുടെ തോട് പൊളിക്കുമ്പോൾ മുട്ട പൊട്ടി പോകാറുണ്ടോ? എങ്കിൽ ഈ ഒരു സൂത്രം ചെയ്താൽ മതി.

പ്രായഭേദമില്ലാതെ തന്നെ ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യവിഭവമാണ് മുട്ട. മുട്ട കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ നമ്മുടെ വീടുകളിൽ നാം തയ്യാറാക്കി ഭക്ഷിക്കാറുണ്ട്. അത്തരത്തിൽ ഒട്ടനവധി ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മുട്ട പുഴുങ്ങിയത്. മുട്ട കൊണ്ട് മറ്റെന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെങ്കിലും ഈയൊരു വിഭവം കഴിക്കുമ്പോഴാണ് മുട്ടയുടെ എല്ലാത്തരത്തിലുള്ള ഗുണങ്ങളും നമ്മുടെ ശരീരത്തിലേക്ക് ലഭിക്കുന്നത്.

   

അതിനാൽ തന്നെ കൊച്ചു കുട്ടികൾക്ക് മുതൽ ഈ ഒരു മുട്ട പുഴുങ്ങിയത് കൊടുക്കാറുണ്ട്. ഇത്തരത്തിൽ മുട്ട പുഴുങ്ങുമ്പോൾ പലപ്പോഴും അതിലെ കഷ്ണങ്ങൾ പൊട്ടിപ്പോകുന്നു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളും മറ്റും അത് കഴിക്കാൻ സമ്മതിക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ മുട്ട തോടു പൊളിക്കുമ്പോൾ ഒരു കഷ്ണം പോലും പൊട്ടിപ്പോകാതെ നല്ല പെർഫെക്റ്റ് ആയി കിട്ടുന്നതിനുവേണ്ടിയുള്ള കുറച്ചു കാര്യങ്ങളാണ് ഇതിൽ പറയുന്നത്.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് മുട്ട പുഴുങ്ങുകയാണെങ്കിൽ ഒരു തരി പോലും കഷണം മുട്ടയുടെ തോടിനൊപ്പം പോകുകയില്ല. അതിനായി ഏറ്റവും ആദ്യം നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് മുട്ട ഫ്രിഡ്ജിൽ നിന്ന് പുഴുങ്ങുന്നതിനേക്കാൾ പത്തോ പതിനഞ്ചു മിനിറ്റ് മുൻപ് പുറത്തേക്ക് എടുത്തു വയ്ക്കേണ്ടതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുട്ടയുടെ തണുപ്പ് വിട്ടുപോവുകയും പെട്ടെന്ന് തന്നെ അത് വെന്ത് അതിന്റെ തോട് നല്ലവണ്ണം പോരുകയും ചെയ്യുന്നു. അതുപോലെ തന്നെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് വെള്ളം തിളപ്പിച്ചതിനുശേഷം മുട്ട അതിലേക്ക് ഇടാതെ തന്നെ വെള്ളവും മുട്ടയും ഒരുമിച്ച് തീയിലേക്ക് വെച്ച് വേവിക്കുന്നതാണ് ഉത്തമം. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.