ഒട്ടും ബുദ്ധിമുട്ടാതെ ബാത്റൂമിലെ ഏത് അഴുക്കും കറയും നീക്കം ചെയ്യാൻ ഇതൊരെണ്ണം മതി. കണ്ടു നോക്കൂ

ധാരാളം ആരോഗ്യ ഗുണങ്ങൾ നമുക്ക് പ്രദാനം ചെയ്യുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഇരുമ്പൻപുളി. പലയിടങ്ങളിലും പല പേരുകളിലാണ് ഈ ഒരു പുളി അറിയപ്പെടുന്നത്. ശരീരത്തിലെ കൊളസ്ട്രോളും ഷുഗറും കുറയ്ക്കുന്നതിന് വേണ്ടിയും വയർ സംബന്ധമായിട്ടുള്ള പല പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ഏറ്റവും അധികമായി ഇന്നത്തെ കാലത്തെ ആളുകൾ ഉപയോഗിക്കുന്ന ഒരു ഔഷധം തന്നെയാണ് ഇത്.

   

ഇത് ധാരാളമായി തന്നെ നമ്മുടെ മണ്ണിൽ തഴച്ചു വളരുന്നവയാണ്. അതിനാൽ തന്നെ നമ്മുടെ ചുറ്റുപാടും ഇതിന്റെ ചെടികൾ ധാരാളമായി തന്നെ കാണാൻ കഴിയുന്നതാണ്. ഇതിന്റെ ഒരു തൈ ശരിയായ വണ്ണം മണ്ണിൽ പിടിക്കുകയാണെങ്കിൽ ധാരാളം കായ്കൾ അതിൽ ഉണ്ടാകുന്നതാണ്. ഇവ കൂടുതലായും അച്ചാർ ഇടാനും മീൻ കറികളിൽ ഇടാനുമെല്ലാം ആണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ കറിക്ക് മാത്രമല്ല ഇത് നല്ലൊരു ക്ലീനിങ് സൊല്യൂഷൻ കൂടിയാണ്.

നമ്മുടെ വീട്ടിലെ ഒട്ടനവധി കാര്യങ്ങൾ ഈ ഒരു ഇരുമ്പൻപുളി ഉപയോഗിച്ച് നമുക്ക് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഇരുമ്പൻ പുളി ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലെ ബാത്റൂമും ക്ലോസറ്റും വെട്ടി തിളങ്ങുന്നതിനു വേണ്ടിയിട്ടുള്ള നല്ലൊരു സൊല്യൂഷൻ ആണ് തയ്യാറാക്കുന്നത്. ഇതിനായി ഏറ്റവും ആദ്യം നല്ലവണ്ണം മിക്സിയിൽ അരച്ചെടുക്കേണ്ടതാണ്.

മിക്സിയിൽ ഇരുമ്പൻപുളി അരക്കുന്നതോടൊപ്പം തന്നെ ഒരല്പം ചെറുനാരങ്ങയുടെ നീരും ഒരല്പം പൊടിയുപ്പ് വെള്ളത്തിൽ കലക്കിയതും ഒഴിച്ചിട്ട് വേണം നല്ലവണ്ണം അരച്ചെടുക്കാൻ. പിന്നീട് അരിപ്പ ഉപയോഗിച്ച് ഇത് അരിച്ചെടുക്കുകയും ചെയ്യേണ്ടതാണ്. ഈ അരച്ചെടുത്ത സൊലൂഷന് ഉപയോഗിച്ചുകൊണ്ട് ബാത്റൂമിലെയും ക്ലോസറ്റിലെയും എത്ര വലിയ മഞ്ഞക്കറയും തുരുമ്പ് കറയും എല്ലാം നിഷ്പ്രയാസം നീക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.