ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത പദാർത്ഥങ്ങളെ ആരും അറിയാതിരിക്കല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ വീട്ടിലും പൊതുവേ കാണാൻ സാധിക്കുന്ന ഒരു ഇലക്ട്രിക് ഉപകരണമാണ് ഫ്രിഡ്ജ്. ആഹാര പദാർത്ഥങ്ങൾ കേടുകൂടാതെ എത്രനാൾ വേണമെങ്കിലും സൂക്ഷിക്കുന്നതിന് വേണ്ടി നമ്മുടെ സമൂഹം ഇന്ന് തിരഞ്ഞെടുത്ത് ഇരിക്കുന്ന ഒരു ഇലക്ട്രിക് ഉപകരണമാണ് ഇത്. ഈയൊരു ഉപകരണം വീട്ടിലുള്ളതിനാൽ തന്നെ ഒട്ടനവധി കാര്യങ്ങൾ വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

   

ആഹാര പദാർത്ഥങ്ങൾ പാകം ചെയ്ത ഫ്രിഡ്ജിൽ വച്ച് ഒന്ന് രണ്ടുദിവസം നമുക്ക് അവ കേടുകൂടാതെ എടുത്ത് ഉപയോഗിക്കാവുന്നതാണ്. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ എന്തും നാം ഫ്രിഡ്ജിലേക്ക് കയറ്റി വെക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ ചില പദാർത്ഥങ്ങൾ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാൻ പാടില്ല. അത്തരം പദാർത്ഥങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. കാലഘട്ടത്തിൽ കൂടുതലായും കുട്ടികളുo മുതിർന്നവരും ഇഷ്ടപ്പെടുന്ന ഒന്നാണ് കുഴിമന്തി ബിരിയാണി എന്നിങ്ങനെയുള്ള ന്യൂജനറേഷൻ ഫുഡുകൾ.

ഇത്തരത്തിലുള്ള ഫുഡുകൾ ഫ്രിഡ്ജിൽ വെച്ച് സൂക്ഷിച്ചത് ശേഷം പിന്നീട് എടുത്തു കഴിക്കുമ്പോൾ അതിലുള്ള ബാക്ടീരിയകൾ പെറ്റുപെരുകയും അത് ആരോഗ്യത്തിന് ദോഷകരമായി മാറുകയും ചെയ്യുന്നു. അത്തരത്തിൽ ഒന്നാണ് മയോണൈസ്. അതിനാൽ തന്നെ ഒരു കാരണവശാലും മയോണൈസ് കഴിച്ചതിനുശേഷം ബാക്കി വരുന്നത് ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല.

അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിലും ചെയ്യുന്ന ഒരു കാര്യമാണ് ഇല വർഗ്ഗങ്ങൾ ആയ മുരിങ്ങയില ചീരയില എന്നിങ്ങനെയുള്ള ഇലകൾ കറിവെച്ചതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നുള്ളത്. ഇത്തരത്തിലുള്ള ഇലക്കറികൾ ഫ്രിഡ്ജിൽ കറി വച്ചതിനുശേഷം സൂക്ഷിക്കുകയാണെങ്കിൽ അതിലുള്ള എല്ലാ പ്രോട്ടീനുകളും നശിച്ചു പോവുകയും നമ്മൾ ആരോഗ്യത്തിന് യാതൊരു തരത്തിലുള്ള ഗുണവും ലഭിക്കുകയും ഇല്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.