ഓരോ വീട്ടിലും നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അടിക്കടി പൊടികളും മാറാലകളും ചിലന്തിവലുകളും കാണുക എന്നുള്ളത്. ഇത്തരത്തിൽ ചിലന്തിവലകളും മാറാലകളും ഉണ്ടാകുമ്പോൾ വളരെയധികം ബുദ്ധിമുട്ടി നാം അത് വൃത്തിയാക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. എന്നാൽ ഇതിൽ പറയുന്ന ചില കാര്യങ്ങൾ നാം നമ്മുടെ വീടുകളിൽ ചെയ്യുകയാണെങ്കിൽ ഒരുതരത്തിലുള്ള മാറാലയോ ചിലന്തിവലയോ നമ്മുടെ വീടുകളിൽ കാണുകയില്ല. അതിനാൽ തന്നെ വളരെ ബുദ്ധിമുട്ടി അത്തരം ക്ലീനിങ്ങുകൾ നടത്തേണ്ട ആവശ്യവും വരില്ല.
അത്തരത്തിൽ നമ്മുടെ വീട്ടിൽ ചിലന്തിവല ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന ചില കിടിലൻ റെമഡികളാണ് ഇതിൽ നൽകിയിരിക്കുന്നത്. ചെയ്തുനോക്കി 100% റിസൾട്ട് ലഭിച്ചിട്ടുള്ള റെമഡികളാണ് ഇതിൽ കാണിച്ചിട്ടുള്ള ഓരോന്നും. ഇതിനായി ഏറ്റവും വേണ്ടത് ഒരു ചെറുനാരങ്ങയോ ഓറഞ്ച് മുസാബിയോ ആണ്. ഇവയിൽ ഏതെങ്കിലും ഒന്ന്ചിലന്തിവല കൂടുതലായി കാണുന്ന സ്ഥലങ്ങളിൽ വയ്ക്കുകയാണെങ്കിൽ ആ ഭാഗത്ത് പിന്നീട് ഒരിക്കലും ചിലന്തിവല ഉണ്ടാകുകയില്ല.
ഇത് കേടായി വരും പോകുമ്പോൾ അത് കളഞ്ഞ് മറ്റൊന്ന് വെക്കേണ്ടതാണ്. അതുപോലെ തന്നെ ചിലന്തിവല കൂടുതലായി കാണുന്ന ഭാഗങ്ങളിൽ ഒരല്പം വെള്ളത്തിൽ വിനാഗിരി കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തു ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തളിക്കുകയാണെങ്കിൽ ആ ഭാഗത്ത് പിന്നീട് ഒരിക്കലും ചിലന്തിവല വരികയില്ല.
അതുപോലെതന്നെ ഒരല്പം വെള്ളത്തിലേക്ക് തുളസി നല്ലവണ്ണംഅരച്ച് അതിലേക്ക് ഇട്ടു കൊടുത്തുകൊണ്ട് നല്ലവണ്ണം മിക്സ് ചെയ്ത് സ്പ്രേ ബോട്ടിലിൽ ആക്കി സ്പ്രേ ചെയ്യുകയാണെങ്കിലും മാറാലയും ചിലന്തിവലയും നമ്മുടെ വീട്ടിൽ നിന്ന് എന്നെന്നേക്കുമായി പോയി കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.