ഒട്ടും നനയ്ക്കാതെ ചെടിച്ചട്ടിയിൽ വെള്ളം തങ്ങിനിൽക്കാൻ ഈയൊരു ട്രിക്ക് ചെയ്താൽ മതി.

വീടിന്റെ അകത്തും പുറത്തുമായി ഒത്തിരി ചെടികളാണ് നാം ഓരോരുത്തരും നട്ടുവളർത്താറുള്ളത്. വീടിന്റെ പുറമേ നട്ടുവളർത്തുന്ന പല ചെടികൾക്കും ധാരാളം വെള്ളം ആവശ്യമായി വരുന്നു. എന്നാൽ അകത്തു വളർത്തുന്ന ചെടികൾക്ക് അത്രകണ്ട് വെള്ളം ആവശ്യമായി വരുന്നില്ല എങ്കിലും അവർക്കും വെള്ളം ആവശ്യമാണ്.

   

വീട്ടിൽ നിന്ന് പലപ്പോഴും എല്ലാവർക്കും മാറിനിൽക്കേണ്ട അവസ്ഥ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ ഉള്ള ഓരോ ചെടികൾക്കും വെള്ളം ലഭിക്കാത്ത സ്ഥിതി ആണ് ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വീടിന് പുറത്തുള്ള ചെടികൾക്ക് മഴ പെയ്തിട്ടും മറ്റും വെള്ളം കിട്ടിയാലും അകത്തുള്ള ചെടികൾക്ക് വെള്ളം കിട്ടാതെ കരിഞ്ഞുപോകുന്ന കാഴ്ച കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ചെടിച്ചട്ടിയിൽ വെള്ളം തങ്ങി നിൽക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

ഒട്ടും ചെലവില്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന നല്ലൊരു ട്രിക്ക് ആണ് ഇത്. ഇതിനായി നാമോരോരുത്തരും വെറുതെ കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ മാത്രം മതിയാകും. രണ്ട് മിനറൽ വാട്ടറിന്റെ ബോട്ടിലുകളാണ് ഇതിനുവേണ്ടി നമുക്ക് ആവശ്യമായി വരുന്നത്. അതിൽ ഒരെണ്ണത്തിന്റെ മുകൾഭാഗവും താഴെ ഭാഗവും കട്ട് ചെയ്ത് രണ്ട് സൈഡും ഓപ്പൺ ആക്കേണ്ടതാണ്. പിന്നീട് മറ്റൊരു ബോട്ടിൽ അടിവശത്ത് സൈഡിൽ ആയിട്ട് ഒരു ചെറിയ ഒരു ഹോള് കൊടുക്കേണ്ടതാണ്.

അതുപോലെ തന്നെ അതിന്റെ കാർക്കിലും വളരെ ചെറിയൊരു ഹോൾ ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് അതിനുള്ളിലേക്ക് ബഡ്സിന്റെ ഒരു സൈഡ് കട്ട് ചെയ്തു അത് അതിലേക്ക് ഇറക്കി വയ്ക്കേണ്ടതാണ്. പിന്നീട് നാം രണ്ടു സൈഡ് ഓപ്പൺ ആക്കിയ ബോട്ടിൽ ചെടിച്ചട്ടിയിൽ ഉറപ്പിച്ചു വെക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.