വൃത്തിയുള്ള അടുക്കളയ്ക്ക് വേണ്ട ഇത്തരം കാര്യങ്ങൾ ഇനി ആരും അറിയാതിരിക്കല്ലേ.

ഏറ്റവും വൃത്തിയായി ഇരിക്കേണ്ട ഒരു സ്ഥലമാണ് അടുക്കള. ഒരു വീടിന്റെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ഇടമായതിനാൽ തന്നെ ആ ഭാഗം എന്നും വൃത്തിയായി ഇരിക്കേണ്ടതാണ്. ഇത്തരത്തിൽ അടുക്കള വൃത്തിയാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ അടുക്കള ക്ലീൻ ആൻഡ് നീറ്റ് ആയിരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരുപാട് ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്.

   

ഇപ്രകാരം ഓരോ കാര്യങ്ങളും ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അടുക്കളയിലെ ജോലികളെല്ലാം തീർത്ത് ക്ലീനാക്കാവുന്നതാണ്. അടുക്കള എന്നും പുതിയത് പോലെ വൃത്തിയാക്കുന്നതിന് വേണ്ടി ഏറ്റവുമധികം ചെയ്യേണ്ടത് അടുക്കളയിലെ കിച്ചൻ സ്ലാബിന്റെ മുകളിലുള്ള പാത്രങ്ങളെല്ലാം അടക്കി ഒതുക്കി വയ്ക്കുക എന്നുള്ളതാണ്. ആഹാരം പാകം ചെയ്യുന്നതിന് മാത്രം ആവശ്യമുള്ള പാത്രങ്ങൾ മാത്രമേ കിച്ചൻ സ്ലാബിനു മുകളിൽ വയ്ക്കാൻ പാടുള്ളൂ.

ബാക്കിയുള്ളവ അടിയിൽ കബോർഡിനുള്ളിൽ വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ പകുതിയിൽ ഏറെ അടുക്കള ക്ലീനായി കിട്ടും. അതുപോലെ തന്നെ അടുക്കളയിൽ സ്ഥിരമായി കാണുന്ന മറ്റൊരു കാര്യമാണ് പാത്രങ്ങൾ കുന്നുകൂടി വാഷ്ബേസിനിൽ കിടക്കുക എന്നുള്ളത്. ഇത് അടുക്കളയുടെ വൃത്തി തന്നെ ഇല്ലാതാക്കുന്ന ഒരു കാര്യമാണ്. അതിനാൽ തന്നെ ഏതൊരു ജോലി ചെയ്യുമ്പോഴും അപ്പോൾ ഉണ്ടാകുന്ന പാത്രങ്ങൾ അപ്പോൾ തന്നെ ക്ലീൻ ചെയ്യേണ്ടതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ അടുക്കള എന്നും നീറ്റ് ആൻഡ് ക്ലീൻ ആയിരിക്കുന്നതാണ്. അതുപോലെ തന്നെ മറ്റൊരു കാര്യം എന്ന് പറയുന്നത് അനാവശ്യമായി അടുക്കളയിൽ സാധനങ്ങൾ വലിച്ച് ഇടരുത് എന്നുള്ളതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അത് അടുക്കളയിലെ വൃത്തിയെ ബാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.