വീടും പരിസരവും എന്നും വൃത്തിയാക്കുന്നവരാണ് നാം ഓരോരുത്തരും. അതിനാൽ തന്നെ വീട്ടിൽ ഉണ്ടാകുന്ന ഏതൊരു പൊടിയും അഴുക്കും കറയും വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നതാണ്. അത്തരത്തിൽ നമ്മുടെ വീടുകളിൽ നാം വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒന്നാണ് മുറ്റമടിച്ച് വരുക എന്നുള്ളത്. കുമ്പിട്ടു നിന്ന് ചൂല് ഉപയോഗിച്ചിട്ടാണ് നാം ഓരോരുത്തരും മുറ്റം അടിച്ചു വൃത്തിയാക്കാറുള്ളത്.
കുറച്ച് സ്ഥലം ഉള്ളവരാണെങ്കിൽ അവർക്ക് മുറ്റം അടിച്ചു വാരിക എന്ന് പറയുന്നത് അത്ര വലിയ പണിയൊന്നുമല്ല. എന്നാൽ വലിയ മുറ്റമുള്ളവർക്കും പറമ്പുകൾ ഉള്ളവർക്കും എല്ലാം മുറ്റമടിച്ച് വൃത്തിയാക്കുക എന്ന് പറയുന്നത് തലവേദന പിടിച്ച ഒരു ജോലിയാണ്. മഴക്കാലവും കാറ്റുകാലവും ഒക്കെ ആയിക്കഴിഞ്ഞാൽ മുറ്റം എത്രതന്നെ വൃത്തിയാക്കി ഇട്ടാലും പിന്നെയും പിന്നെയും കരട് വന്ന് നിറയുന്നതാണ്.
ഇത്തരം സാഹചര്യങ്ങളിൽ ഒട്ടുമിക്ക വീട്ടമ്മമാരും നേരിടുന്ന ഒരു പ്രശ്നമാണ് അടിച്ചുവാരി വൃത്തിയാക്കുക എന്നുള്ളത്. എന്നാൽ ഇനി കുമ്പിട്ടു കിടന്നുകൊണ്ട് മുറ്റം മുഴുവൻ അടിച്ചുവാരേണ്ട ആവശ്യമില്ല. ഈയൊരു ഐറ്റം വീട്ടിൽ തന്നെ തയ്യാറാക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുറ്റത്തെ എല്ലാ നിഷ്പ്രയാസം ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.
ഇതിനായി ഒരു സ്റ്റിക്കാണ് ഇവിടെ തയ്യാറാക്കുന്നത്. അതിനെ അല്പം നീളമുള്ള ഒരു മരക്കഷണംവേണ്ടതാണ്. മരക്കഷണത്തിന്റെ വീതി കുറഞ്ഞ ഭാഗത്ത് അല്പം ഗ്യാപ്പിട്ട് ആണികൾ തറച്ചു കൊടുക്കേണ്ടതാണ്. പകുതിയിലെ ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ വേണം ആണിത്തറയ്ക്കാൻ. പിന്നീട് ആ മരക്കഷണത്തിന് ഒരു സ്റ്റിക്ക് ജോയിൻ ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.