നമ്മുടെ വീടുകളിൽ കാണാൻ സാധിക്കുന്ന ഒന്നാണ് ഒച്ചുകൾ. വലിപ്പത്തിൽ വളരെ ചെറുതാണെങ്കിലും ഇത് വളരെ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കാനുള്ളത്. മഴപെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഇവ ഓരോന്നും നമ്മുടെ ചുറ്റുപാടും ഉണ്ടാവുകയും പിന്നീട് നമ്മുടെ വീടിനുള്ളിലും ബാത്റൂമുകളിലും എല്ലാം ഇത് സ്ഥിരമായി കാണാൻ സാധിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള ഒച്ചുകള് വളർന്ന് വരികയാണെങ്കിൽ അത് നമുക്കും നമ്മുടെ ചുറ്റുപാടുമുള്ള ചെടികൾക്കും മറ്റും വളരെയധികം ദോഷകരമായിട്ടുള്ള ഫലങ്ങളാണ് സൃഷ്ടിക്കുന്നത്.അതിനാൽ തന്നെ ഇവയെ വീട്ടിൽ കാണുമ്പോൾ തന്നെ ചൂലുകൊണ്ട് നാം ഇതിനെ തട്ടി പുറത്തേക്ക് കളയാറാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ അവ വീണ്ടും വീട്ടിലേക്ക് കയറി വരുന്നതും കാണാൻ കഴിയുന്നതാണ്.
അതുമാത്രമല്ല ഇങ്ങനെ നാം പുറത്തേക്ക് ഇവയെ തട്ടി കളയുമ്പോൾ ഇവ മറ്റു പല ചെടികളിൽ കയറിയിരിക്കുകയും ആ ചെടി നശിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നമ്മുടെ വീടുകളിൽ ഇതിനെ കണ്ടാൽ കൊല്ലാതെ ഇതിന് പറഞ്ഞേക്കാൻ പാടില്ല. അത്തരത്തിൽ വളരെ എളുപ്പത്തിൽ വീട്ടിലേക്ക് കയറി വരുന്നഏതൊരു ഒച്ചിനെയും കൊല്ലുന്നതിനു വേണ്ടിയുള്ള ഒരു എളുപ്പവഴിയാണ് ഇതിൽ കാണുന്നത്. വളരെയധികം നമുക്ക് ഉപയോഗപ്രദമാകുന്ന ഒരു എളുപ്പവഴിയാണ് ഇത്.
അതുമാത്രമല്ല നമ്മുടെ വീട്ടിലുള്ള ഒരു പദാർത്ഥം ഉപയോഗിച്ച് ഈസിയായി ഇത് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി അര ഗ്ലാസ് വെള്ളത്തിലേക്ക് അര ഗ്ലാസ് ഉപ്പ് മിക്സ് ചെയ്യേണ്ടതാണ്. ഇത് നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം ഒരു സ്പ്രേ ബോട്ടിൽ ആക്കാവുന്നതാണ്. അതിനുശേഷം ഒച്ചുകളുടെ മുകളിൽ ഇത് തളിച്ചു കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചത്തു വീഴുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.