ബ്രഷ് ഉപയോഗിക്കാതെ തന്നെ ബാത്റൂo പുതിയത് പോലെ ആക്കാം.

നിത്യജീവിതത്തിൽ രാവിലെ എണീക്കുന്നത് മുതൽ ഉറങ്ങുന്നത് വരെ പലതരത്തിലുള്ള കാര്യങ്ങൾ നാം ചെയ്യാറുണ്ട്. അത്തരത്തിൽ നാം ചെയ്യുന്ന ഒന്നാണ് ക്ലീനിങ് പ്രോസസ്സുകൾ. ഇത്തരത്തിലുള്ള ക്ലീനിങ്ങിന് നമ്മെ സഹായിക്കുന്ന ഒട്ടനവധി ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഏറ്റവും ആദ്യത്തെ നമ്മുടെ വീടുകളിൽ നാം ഏറ്റവും അധികം ഉപയോഗിക്കുന്ന ഗ്യാസിന്റെ ബർണറുകൾ ക്ലീൻ ചെയ്യുന്നതാണ്.

   

ആഹാരം പാചകം ചെയ്യുമ്പോഴും മറ്റും ആഹാരപദാർത്ഥങ്ങളും എണ്ണയും ഗ്യാസിന്റെ ബർണറുകളിലും മറ്റും വീഴുകയും ഗ്യാസിന്റെ ബർണറുകളുടെ ഹോളുകൾ അടഞ്ഞു പോവുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഗ്യാസ് പൂർണ്ണമായും കത്താതെ വരികയും കുറെയധികം ഗ്യാസ് നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നു. അതിനാൽ തന്നെ ബർണറുകൾ നിശ്ചിത സമയങ്ങൾക്കിടയിൽ നല്ലവണ്ണം വൃത്തിയാക്കി കഴുകി വെക്കേണ്ടതാണ്.

അത്തരത്തിൽ ബർണറുകൾ വൃത്തിയാക്കുന്നതിനു വേണ്ടി ഒരു മാജിക് സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. അതിനായി നമുക്ക് നമ്മുടെ വീട്ടിൽ നാം എന്നും ഉപയോഗിക്കുന്ന വാളംപുളി ഉപയോഗിക്കാവുന്നതാണ്. വാളൻപുളിയിൽ കുറച്ചു വെള്ളം ഒഴിച്ച് നല്ലവണ്ണം ഉടച്ചതിനുശേഷം അതിലേക്ക് ഈ ബർണറുകൾ ഇറക്കി വയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ബർണറുകളിലെ എല്ലാ തരത്തിലുള്ള അഴുക്കും കറയും നീങ്ങുകയും എല്ലാ ഹോളുകളും തുറക്കുകയും ബർണർ പുതിയത് പോലെ ആകുകയും ചെയ്യുന്നതാണ്.

അതുപോലെ തന്നെ നാം നമ്മുടെ വീടുകളിൽ വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന മറ്റൊരു ക്ലീനിംഗ് ആണ് ബാത്റൂം ക്ലീനിങ്. എത്രതന്നെ ബുദ്ധിമുട്ടി ചെയ്താലും പലപ്പോഴും ബാത്റൂമിൽ നിന്ന് ദുർഗന്ധം വമിക്കാറുണ്ട്. അത്തരത്തിൽ ബാത്റൂം പൂർണമായി ക്ലീൻ ചെയ്യാനും ഒരു തരത്തിലുള്ള ദുർഗന്ധവും അതിൽ നിന്ന് ഇല്ലാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക