പലതരത്തിലുള്ള കറികളാണ് ദിവസവും വീടുകളിൽ നാമോരോരുത്തരും തയ്യാറാക്കാറുള്ളത്. അവയിൽ തന്നെ ഒട്ടുമിക്ക കറികളിലും ആവശ്യമായി വരുന്ന ഒന്നാണ് നാളികേരം. തോരൻ ആയാലും മീൻ കറി ആയാലും മറ്റും നാളികേരം കൂടിയ തീരൂ. ഇത്തരത്തിൽ തേങ്ങാ പൊളിച്ച് ദിവസവും നാളികേരം ചിരകി എടുക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്. എന്നാൽ ഇതിൽ പറയുന്നതുപോലെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നാളികേരം നമുക്ക് ചിരകി എടുക്കാവുന്നതാണ്.
നാളികേരം ചിരകാതെ തന്നെ കറിക്ക് ഉപയോഗം ആക്കുന്ന ഒരു മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം നാളികേരം പൊളിച്ച് അല്പം വെള്ളത്തിൽ ഇട്ട് കഴുകി എടുക്കേണ്ടതാണ്. അതിനുശേഷം ഈ നാളികേരം മുറികൾ എല്ലാം ഫ്രീസറിലേക്കും വെക്കേണ്ടതാണ്. നല്ലവണ്ണം തണുത്തതിനുശേഷം വീണ്ടും ഇത് പുറത്തെടുത്ത വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ടതാണ്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ നാളികേരം പെട്ടെന്ന് തന്നെ ചിരട്ടയുടെ ഉള്ളിൽ നിന്ന് അടർന്നു കിട്ടുന്നതാണ്. അതിനുശേഷം കനം കുറഞ്ഞ രീതിയിൽ അരിഞ്ഞെടുക്കേണ്ടതാണ്. പിന്നീട് മിക്സിയുടെ ജാർ ഒന്ന് രണ്ട് പ്രാവശ്യം ക്രഷ് ചെയ്യുകയാണെങ്കിൽ നാളികേരം ചിരകിയത് പോലെ നമുക്ക് കിട്ടുന്നതാണ്.
ഇങ്ങനെ കുറച്ചധികം തയ്യാറാക്കിവെച്ച് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരാഴ്ച കേടു കൂടാതെ നമുക്കത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ മാറ്റിവെച്ചിരിക്കുന്ന ഈ നാളികേരത്തിലേക്ക് അല്പം ഉപ്പു കൂടി ഇട്ടു കൊടുക്കുകയാണെങ്കിൽ ഇത് കേടാകാതെ കുറെയധികം നാൾ ഫ്രിഡ്ജിൽ ഇരിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.