മീൻ കഴിച്ചാൽ ഉണ്ടാകുന്ന ഉളുമ്പു മണം കയ്യിൽ നിന്ന് മാറാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല.

പലതരത്തിലുള്ള മീനുകളാണ് നാം വീടുകളിൽ വാങ്ങി കറിവെച്ച് ഉപയോഗിക്കാറുള്ളത്. മത്തി അയില ചൂര എന്നിങ്ങനെ ചെറുതും വലുതുമായ ഒട്ടനവധി മത്സ്യങ്ങൾ നാം വീട്ടിൽ വാങ്ങി നന്നാക്കി കറിവെച്ച് കഴിക്കാറുണ്ട്. ഇത്തരത്തിൽ മീൻ കറി കഴിക്കാൻ നല്ല രസമാണെങ്കിലും മീൻ നന്നാക്കി വൃത്തിയാക്കുക എന്ന് പറയുന്നത് അത്രയ്ക്ക് രസമുള്ള കാര്യമല്ല. മീൻ നന്നാക്കുന്നതിനേക്കാളും ബുദ്ധിമുട്ടാണ് മീനിന്റെ മണം കൈകളിൽ നിന്ന് കളയുന്നത്.

   

അത്തരത്തിൽ ഏറ്റവും അധികം കയ്യിൽ ഉളുമ്പു മണം ഉണ്ടാകുന്നത് ചാള നന്നാക്കുമ്പോഴാണ്. ചാള നന്നാക്കിയതിനുശേഷം എത്രതന്നെ സോപ്പോ ഹാൻഡ് വാഷോ ഇട്ട് കഴുകിയാലും അതിന്റെ മണം കൈകളിൽ നിന്നും അടുക്കളയിൽ നിന്നും പോവുകയില്ല. ഇത്തരം സാഹചര്യങ്ങളിൽ എത്രതന്നെ കുളിച്ചാലും നമുക്ക് ആ മണം പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കും.

ഈ സാഹചര്യങ്ങളിൽ നമുക്ക് നമ്മുടെ കയ്യിൽ നിന്ന് വളരെ എളുപ്പത്തിൽ ചാളയുടെ മണം നീക്കി കളയുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്ടീവ് ആയിട്ടുള്ള ഒരു റെമഡിയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നല്ലവണ്ണംകഴുകുകയാണ് വേണ്ടത്. പിന്നീട് കൈകളിലേക്ക് അല്പം കാപ്പിപ്പൊടി ഇട്ടുകൊടുത്ത് നല്ലവണ്ണം സ്ക്രബ്ബ് ചെയ്യേണ്ടതാണ്.

ഇത്തരത്തിൽ കാപ്പിപ്പൊടി കൈകളിൽ ഇട്ട് സ്ക്രബ്ബ് ചെയ്യുമ്പോൾ കയ്യിൽ കാപ്പിപ്പൊടിയുടെ മണം തങ്ങി നിൽക്കുകയും ചാളയുടെ മണം പോയി കിട്ടുകയും ചെയ്യുന്നതാണ്. അതുമാത്രമല്ല കാപ്പിപ്പൊടി ഉപയോഗിച്ച് കൈ സ്ക്രബ്ബ് ചെയ്യുമ്പോൾ കൈകളിൽ ഉണ്ടാകുന്ന ബ്ലാക്ക് സെല്ലുകളെല്ലാം നശിച്ചു വെളുക്കുന്നതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.