നാമോരോരുത്തരും വീട്ടിൽ നട്ടു വളർത്തുന്ന ഒന്നാണ് പച്ചമുളക്. അടുക്കളയിൽ ഏറെ ആവശ്യമുള്ളതിനാൽ തന്നെ അതിന്റെ ഒരു ചെറിയ തൈ എങ്കിലും നമ്മുടെ വീട്ടിൽ കാണാതിരിക്കില്ല. എന്നാൽ ഇത്തരത്തിൽ പച്ചമുളക് വളർത്തുമ്പോൾ പലപ്പോഴും പല തരത്തിലുള്ള കേടുകൾ സംഭവിക്കുകയും പിന്നീട് അത് മുരടിച്ചു പോവുകയും ചെയ്യാറുണ്ട്. അങ്ങനെ ഒത്തിരി കേടായ പച്ചമുളക് തൈകൾ നമ്മുടെ ചുറ്റും കാണാൻ കഴിയുന്നതാണ്.
എന്നാൽ പച്ചമുളക് ചെടി നല്ലവണ്ണം വളർന്നു വരാൻ ചില കാര്യങ്ങൾ നമുക്ക് ചെയ്തു കൊടുക്കാൻ കഴിയുന്നതാണ്. ദിവസവും ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഒരു തരത്തിലുള്ള കേടും കൂടാതെ പച്ചമുളക് തഴച്ചു വളരുകയും അതിൽ പച്ചമുളക് കുലകുത്തി ഉണ്ടാവുകയും ചെയ്യുന്നു. ഇതിനായി നാം വളരെ വില കൊടുത്ത് രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള വളങ്ങളോ മറ്റും ഒന്നും വാങ്ങിക്കേണ്ട ആവശ്യമില്ല.
നമ്മുടെ വീട്ടിൽ തന്നെയുള്ള ചില പദാർത്ഥങ്ങൾ മാത്രം ഉപയോഗിച്ചാൽ മതി പച്ചമുളക് നല്ലവണ്ണം ഉണ്ടായി കിട്ടും. ഇതിനായി ഏറ്റവും ആദ്യം മണ്ണിൽ നിന്ന് നമുക്ക് തുടങ്ങാവുന്നതാണ്. പച്ചമുളക് നല്ലവണ്ണം തഴച്ചു വളരുന്ന ഏറ്റവും അനുയോജ്യമായിട്ടുള്ള മണ്ണ് എന്ന് പറയുന്നത് ചെങ്കൽമണ്ണാണ്. ചെങ്കൽമണ്ണ ഇല്ലാത്തവരെ ചെങ്കല് പൊടിച്ച് പച്ചമുളകിന്റെ ചുവട്ടിൽ ഇട്ട് കൊടുത്താൽ മതി.
പിന്നീട് ഇത് നട്ട് കഴിഞ്ഞാൽ നല്ലവണ്ണം ജലസേചനം ഉറപ്പാക്കേണ്ടതാണ്. നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന കഞ്ഞിവെള്ളം ഒളിപ്പിച്ച് ഒഴിക്കുകയാണെങ്കിൽ ഇത് നല്ലവണ്ണം തഴച്ചു വളരുന്നതാണ്. അതുപോലെതന്നെ മീൻ വെള്ളം തുടങ്ങിയ പലപദാർത്ഥങ്ങളും ഇതിന് ഒഴിച്ചു കൊടുക്കുന്നത് ഉത്തമമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.