നാമോരോരുത്തരും ധരിക്കുന്ന വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന ഒന്നാണ് കറയും കരിമ്പനും. എല്ലാ വസ്ത്രങ്ങളിലും കരിമ്പൻ പറ്റി പിടിക്കുമെങ്കിലും വെള്ള വസ്ത്രങ്ങളിൽ കരിമ്പനടിക്കുമ്പോഴാണ് അത് കൂടുതലായി എടുത്തു കാണിക്കാറുള്ളത്. ഇത്തരത്തിൽ വസ്ത്രങ്ങളിൽ കരിമ്പൻ പറ്റിപ്പിടിക്കുമ്പോൾ പലപ്പോഴും അത് വസ്ത്രങ്ങളിൽ നിന്ന് വിട്ടു പോകാതെ നിൽക്കുകയും പിന്നീട് അത്തരം വസ്ത്രങ്ങൾ പൂർണമായി ഉപേക്ഷിക്കുകയും ചെയ്യേണ്ടി വരുന്നു.
ഇത്തരം സാഹചര്യങ്ങളിൽ പലതരത്തിലുള്ള പ്രോഡക്ടുകളും നാം വാങ്ങി കരിമ്പൻ കളയാൻ ശ്രമിക്കാറുണ്ട്. എന്നാൽ വളരെ വില കൂടി വാങ്ങുന്ന ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വഴി വസ്ത്രങ്ങളുടെ വീട് പെട്ടെന്ന് തന്നെ ഇല്ലാതായി പോകുകയാണ് ചെയ്യുന്നത്. അതിനാൽ ഇത്തരം മാർഗ്ഗങ്ങൾ ശരിയായി രീതിയല്ല. എന്നാൽ ഇനി കരിമ്പൻ മൂലം വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടി വരികയില്ല. എത്ര വലിയ കരിമ്പനും എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.
പത്തു പൈസ ചെലവാക്കാതെ തന്നെ നമ്മുടെ വസ്ത്രങ്ങളിലെ ഏതൊരു കരിമ്പനും കറയും വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു പദാർത്ഥം ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്. നമ്മുടെ വീടുകളിൽ എല്ലാം സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളം ഉപയോഗിച്ചാണ് വെള്ള വസ്ത്രങ്ങളിലെ കറയും കരിമ്പനും നീക്കംചെയ്തു കളയുന്നത്. ഇതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിൽ നല്ല കട്ടിയുള്ള കഞ്ഞി വെള്ളം എടുത്തു ചൂടാക്കാൻ വയ്ക്കേണ്ടതാണ്.
ഇതിലേക്ക് ആവശ്യത്തിന് സോപ്പുപൊടി കൂടി ഇട്ടു കൊടുക്കേണ്ടതാണ്. എത്ര വസ്ത്രങ്ങൾ ഉണ്ടോ എന്നതിനനുസരിച്ച് വേണം സോപ്പുപൊടി കൊടുക്കാൻ. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് ക്ലോറിനാണ്. ഈയൊരു മിശ്രിതം മാത്രം മതി കരിമ്പൻ പെട്ടെന്ന് നീക്കാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.