നാം ഓരോരുത്തരും പലതരത്തിലുള്ള വിഭവങ്ങളാണ് ദിനംപ്രതി ഉണ്ടാക്കാറുള്ളത്. അവയിൽ തന്നെ നാം ഓരോരുത്തരും കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ചപ്പാത്തി. നല്ലൊരു ബ്രേക്ക് ഫാസ്റ്റ് ആയും നല്ലൊരു ഡിന്നർ ആയും എല്ലാം ഓരോരുത്തരും പ്രിഫർ ചെയ്യുന്ന ഒന്നാണ് ചപ്പാത്തി. ചപ്പാത്തി കഴിക്കുന്നത് ആരോഗ്യത്തിനും ഉത്തമമായതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇത് കഴിക്കാൻ താല്പര്യപ്പെടുന്നു. എന്നാൽ വീട്ടമ്മമാർക്ക് അത്രകണ്ട് ഇഷ്ടപ്പെടാത്ത ഒരു ഐറ്റം കൂടിയാണ് ചപ്പാത്തി.
നല്ലവണ്ണം കഷ്ടപ്പെട്ട് വേണം ഈ ഒരു ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ. ചപ്പാത്തി മാവ് കുഴച്ചെടുത്ത് ഉരുട്ടി പരത്തിയിട്ട് വേണം ഇത് ഉണ്ടാക്കാൻ. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും കടകളിൽ നിന്നും മറ്റുമാണ് ഇത് വാങ്ങി കഴിക്കാറുള്ളത്. അത്തരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ റെഡിമേഡ് ചപ്പാത്തി മുതൽ ചപ്പാത്തി മാവ് വരെ തയ്യാറാക്കി കിട്ടുന്നതാണ്. എന്നാൽ ഇനി ആരും സോഫ്റ്റ് ചപ്പാത്തിക്ക് വേണ്ടി റെഡിമേഡ് ചപ്പാത്തികളെ ആശ്രയിക്കേണ്ട ആവശ്യമില്ല.
വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ സോഫ്റ്റ് ആയി ചപ്പാത്തി നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി മാവ് കുഴക്കുമ്പോൾ ഈയൊരു കാര്യം മാത്രം ചെയ്താൽ മതി. ചപ്പാത്തി നല്ലവണ്ണം സോഫ്റ്റ് ആയി കിട്ടും. അതിനായി ഏറ്റവും ആദ്യം ഗോതമ്പ് പൊടി എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് നല്ലവണ്ണം കുഴച്ചെടുക്കേണ്ടതാണ്.
പിന്നീട് ഒന്ന് സോഫ്റ്റ് ആകുന്നതിനുവേണ്ടി രണ്ട് ടേബിൾ സ്പൂൺ ഓയിലും ഒഴിച്ചുകൊടുക്കാവുന്നതാണ്. പിന്നീട് മാവ് റെഡിയായി കഴിഞ്ഞാൽ ഇടിക്കട്ട കൊണ്ട് നല്ലവണ്ണം ഇടിക്കേണ്ടതാണ്. രണ്ടുവശവും ഇങ്ങനെ ഇടിക്കുകയാണെങ്കിൽ ചപ്പാത്തി സോഫ്റ്റ് ആയി കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.