നാം ഓരോരുത്തരും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് പൂക്കൾ. അതിനാൽ തന്നെ നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ഒരു ചെറിയ പൂന്തോട്ടം എങ്കിലും ഉണ്ടാകുന്നതാണ്. റോസ് ചെമ്പരത്തി തെച്ചി മുല്ല എന്നിങ്ങനെ പലതരത്തിലുള്ള പൂക്കൾ ആണ് നമ്മുടെ പൂന്തോട്ടത്തിൽ നട്ടു വളർത്താറുള്ളത്. ഇത്തരത്തിൽ പൂന്തോട്ടത്തിൽ നിറയെ പൂവ് ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ലൊരു ഭംഗിയാണ്. എന്നാൽ പലപ്പോഴും നമ്മുടെ ചെടികളിൽ മൊട്ട് ഇടാതെയും പൂവ് ഇടാതെയും നിൽക്കാറുണ്ട്.
ഇത്തരത്തിൽ പൂക്കളില്ലാതെ ചെടികൾ നിൽക്കുന്നത് കാണാൻ തന്നെ വളരെയേറെ വിഷമമാണ്. ചെടികളിൽ പൂക്കൾ ഇടുന്നതിനുവേണ്ടി പലതരത്തിലുള്ള രാസ വളങ്ങൾ നാം ഉപയോഗിക്കാറുണ്ട്. എന്നാൽ രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ പൂക്കൾ ഉണ്ടാകുമെങ്കിലും അത് നമ്മുടെ മണ്ണിനും വളരെ ഏറെ ദോഷകരമാണ്.
അത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും ഇല്ലാത്ത ഒരു ചെറിയ ജൈവ മിശ്രിതം തയ്യാറാക്കാവുന്നതാണ്. ഇത് നമ്മുടെ വീട്ടിൽ തന്നെ നാം ഉപയോഗിക്കുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുള്ളതാണ്. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള ദോഷവും ചെടി മണ്ണിനോ ഇതുവഴി ഉണ്ടാവുകയില്ല. ഈയൊരു സ്പെഷ്യൽ ഉണ്ടാക്കുന്നതിന് വേണ്ടി ചെറുനാരങ്ങയുടെ തോലാണ് ആവശ്യമായി വരുന്നത്.
നാം വലിച്ചെറിയുന്ന ഈ ചെറുനാരങ്ങയുടെ പോലെ ചെറുതായി അരിഞ്ഞു ഒരു ടിന്നിലേക്ക് ഇട്ടു വയ്ക്കേണ്ടതാണ്. ഒരല്പം വെള്ളം കൂടി ഒഴിച്ച് വെച്ച് കുറച്ചുദിവസം മാറ്റിവയ്ക്കുക. പിന്നീട് 6 7 ലിറ്റർ വെള്ളത്തിലേക്ക് ഈയൊരു മിശ്രിതം നല്ലവണ്ണം ഞരടിയിൽ ഒഴിച്ചുകൊടുക്കുക. നാരങ്ങയുടെ തൊലി പെടാൻ പാടില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.