നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ നാം ഉപയോഗിക്കുന്ന ഒന്നാണ് ചില്ലിന്റെ ഗ്ലാസുകൾ. പല വലിപ്പത്തിലും ഭംഗിയിലുമുള്ള പലതരത്തിലുള്ള ചില്ലിന്റെ ഗ്ലാസുകളാണ് നാം വെള്ളം കുടിക്കുന്നതിനും ചായ കുടിക്കുന്നതിനും ജ്യൂസ് കുടിക്കുന്നതിനും എല്ലാം ഉപയോഗിക്കുന്നത്. എന്നാൽ ദിവസവും ചായ കുടിക്കുന്ന ഗ്ലാസുകളിൽ പലപ്പോഴും അടിവശത്ത് കറുത്ത നിറത്തിലുള്ള കറകൾ പറ്റിപ്പിടിക്കുന്നു.
ഇത്തരത്തിൽ കറുത്ത നിറത്തിൽ കറകൾ വരുമ്പോൾ എത്ര തന്നെ നാം ഉറച്ചു കഴിഞ്ഞാലും അവ പൂവാതെ അങ്ങനെ തന്നെ നിൽക്കുന്നതായി കാണുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ വിരുന്നുകാരവും മറ്റു വരുമ്പോൾ നമുക്ക് ആ ഗ്ലാസുകൾ അവരുടെ മുൻപിൽ കൊണ്ടുപോകാൻ തന്നെ മടിയാണ്. അതിനാൽ തന്നെ ഇത്തരം ഗ്ലാസുകൾ നാം ഉപേക്ഷിക്കാറാണ് പതിവ്.
എന്നാൽ ഇനി കറപിടിച്ച ചില്ലു ഗ്ലാസുകൾ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ഇവ പുതിയത് പോലെ വെട്ടിത്തിളക്കാൻ കഴിയാവുന്ന ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പേസ്റ്റ് ആണ്. പേസ്റ്റ് നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്. ഒട്ടനവധി കാര്യങ്ങളാണ് ഈ പേസ്റ്റ് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. ഈ ചില്ലിന്റെ ഗ്ലാസ് വൃത്തിയാക്കുന്നതിന് വേണ്ടി ഏറ്റവുമധികം ഒരു സ്ക്രബർ എടുത്ത് അതിലേക്ക് അല്പം പേസ്റ്റ് ഇട്ടു കൊടുക്കേണ്ടതാണ്.
അതുപോലെ തന്നെ ഏതെങ്കിലും ഒരു ഡിഷ് വാഷും അതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടതാണ്. പിന്നീട് നല്ലവണ്ണം ഒന്ന് ഉറച്ചാൽ മാത്രം മതി ഗ്ലാസ് പുതിയത് പോലെ വെട്ടി തിളങ്ങുന്നതാണ്. സ്ക്രബ്ബർ കൊണ്ട് ഉരച്ചതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അതിലെ കറകളെല്ലാം പോയി കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.