നമ്മുടെ വീടുകളിൽ സുലഭമായി തന്നെ കാണാൻ സാധിക്കുന്ന ഒരു പദാർത്ഥമാണ് വെളിച്ചെണ്ണ. ധാരാളം ആരോഗ്യ നേട്ടങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒരു പദാർത്ഥമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൂടുതലായും നാം കറികളിലും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ വെളിച്ചെണ്ണയ്ക്ക് മറ്റു പല ഗുണങ്ങളുമുണ്ട്. മുഖത്തെ ആരോഗ്യം സംരക്ഷിക്കുന്നതിനും കേശ സംരക്ഷണത്തിനും പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്ന ഒന്നാണ് വെളിച്ചെണ്ണ.
മുടികൾ ഇടത്തൂർന്ന് വളരുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും മുടികൾക്ക് കറുത്ത നിറം താരൻ മാറുന്നതിനും അകാലനര വരാതിരിക്കുന്നതിനും എല്ലാം വെളിച്ചെണ്ണ നാം ഉപയോഗിക്കുന്നു. അതുപോലെ തന്നെ നമ്മുടെ സ്കിന്നിന്റെ ഡ്രൈനസ് മാറ്റുന്നതിനും മുഖകാന്തി വർധിപ്പിക്കുന്നതിനും വെളിച്ചെണ്ണ ഉത്തമമാണ്. കൂടാതെ കൊളസ്ട്രോളിന്റെ അളവ് വെളിച്ചെണ്ണയിൽ കുറവായതിനാൽ തന്നെ പ്രായമായവർക്കും ഇത് ഏറെ ഗുണകരമാണ്.
എന്നാൽ ഇത് മാത്രമല്ല വെളിച്ചെണ്ണയുടെ ഉപയോഗം. നമ്മുടെ പല്ലിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ വെളിച്ചെണ്ണ നമുക്ക് ഉപയോഗിക്കാവുന്നതാണ്. പല്ലുകൾ പൊതുവായി നേരിടുന്ന ഒരു പ്രശ്നമാണ് പല്ലിന്റെ നിറം മങ്ങുക എന്നുള്ളത്. പലതരത്തിലുള്ള ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുന്നതിന് ഫലമായി പല്ലുകളുടെ ആരോഗ്യം കുറയുകയാണ് ചെയ്യുന്നത്. ടൂത്ത് പേസ്റ്റുകളിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ പല്ലിന്റെ നിറം കുറയ്ക്കുകയും.
പല്ലിനെ പലതരത്തിലുള്ള കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. എന്നാൽ ദിവസവും പല്ലിന്റെ മുകളിൽ വെളിച്ചെണ്ണ തേക്കുകയാണെങ്കിൽ പല്ലിന്റെ ആരോഗ്യം ഇരട്ടിയായി വർധിക്കുന്നതാണ്. പല്ലിലെ കറകളെല്ലാം നീങ്ങി പല്ലിനെ സ്വാഭാവിക നിറം ലഭിക്കുന്നതാണ്. വെളിച്ചെണ്ണയ്ക്കൊപ്പം ഉമ്മിക്കരി കൂടി മിക്സ് ചെയ്തു പല്ലു തേക്കുകയാണെങ്കിൽ ഇരട്ടി ഗുണമായിരിക്കും പല്ലിന് ഉണ്ടാകുക. ഇത് പല്ലിന്റെ നിറം ഇരട്ടിയാക്കുന്നതിനെ സഹായിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.