ഈ സാധനം കയ്യിലുണ്ടോ എങ്കിൽ പല്ലികളെ കൂട്ടത്തോടെ തുരത്താം.

ഒട്ടുമിക്ക വീടുകളിലും നാം നേരിടുന്ന ഒരു പ്രശ്നമാണ് പല്ലി ശല്യം. വളരെ രൂക്ഷമായിട്ടുള്ള ഒരു പ്രതിസന്ധി തന്നെയാണ് ഇത്. പല്ലികൾ നമ്മുടെ വീടിന്റെ ചുമരിലും മുക്കിലും മൂലയിലും എല്ലാം വരികയും പിന്നീട് അത് പെറ്റ് പെരുകി വർദ്ധിക്കുകയും ചെയ്യുന്നു. കാഴ്ചയിൽ തന്നെ വളരെ അധികം അസ്വസ്ഥതയാണ് ഇത് നമുക്ക് സൃഷ്ടിക്കുന്നത്. ഇവ നമ്മുടെ ഭക്ഷണ പദാർത്ഥങ്ങളിലും മറ്റും വന്നിരിക്കുകയും പലതരത്തിലുള്ള അസ്വസ്ഥതകൾ നമുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നവയാണ്.

   

അതിനാൽ തന്നെ ഇവയെ വീട്ടിൽ നിന്ന് ആട്ടിയോടിപ്പിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നമുക്ക് സൃഷ്ടിക്കുന്നതാണ്. ഇത്തരത്തിൽ പല്ലികളെ ഓടിപ്പിക്കുന്നതിന് വേണ്ടി പല തരത്തിലുള്ള മാർഗ്ഗങ്ങൾ നാം ചെയ്യാറുണ്ട്. നമ്മുടെ അടുത്തുനിന്നും കിട്ടുന്ന പലതരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങി നാം പല്ലിയെ തുരത്താൻ ഉപയോഗിക്കാറുണ്ടെങ്കിലും പലപ്പോഴും അത് ഫലം കാണാറില്ല.

ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ പല്ലിശല്യത്തെ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ചില കിടിലൻ ട്രിക്കുകളാണ് ഇതിൽ കാണുന്നത്. ഒട്ടും പൈസ ചെലവാക്കാതെ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നതും എന്നാൽ വളരെയധികം എഫക്ട് ആയിട്ടുള്ള റെമഡികളാണ് ഇവ. ഇതിൽ ഏറ്റവും ആദ്യത്തേത് കർപ്പൂരം ഉപയോഗിച്ചിട്ടുള്ളതാണ്. പല്ലികൾക്ക് ഏറെ ഇഷ്ടപ്പെടാത്ത ദുർഗന്ധമാണ് കർപ്പൂരത്തിന്റേത്.

അതിനാൽ തന്നെ പല്ലുകൾ സ്ഥിരമായി വരുന്ന ഭാഗങ്ങളിൽ കർപ്പൂരം വയ്ക്കുകയാണെങ്കിൽ പല്ലുകൾ പിന്നീട് ആ ഭാഗത്തേക്ക് വരികയില്ല. കർപ്പൂരത്തിന് പകരം കർപ്പൂരം അല്പം പൊടിച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യുകയാണെങ്കിലും അവ എന്നന്നേക്കുമായി പോയി കിട്ടും. മറ്റൊരു റെമഡി എന്ന് പറയുന്നത് ഗ്രാമ്പു ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.