വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗങ്ങൾ കേട്ടാൽ ആരും ഞെട്ടി പോകും.

നമ്മുടെ ഓരോരുത്തരുടെയും ചുറ്റുപാടും ഇന്ന് ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് ബോട്ടിലുകൾ. ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും സോഫ്റ്റ് ഡ്രിങ്ക്സുകളെ ആശ്രയിച്ച് ജീവിക്കുന്നതിനാൽ തന്നെ ഒട്ടനവധി പ്ലാസ്റ്റിക് ബോട്ടിലുകളാണ് ദിനംപ്രതി നമ്മുടെ ഓരോരുത്തരുടെയും വീടുകളിലേക്ക് എത്തിപ്പെടുന്നത്. ഇത്തരം പ്ലാസ്റ്റിക് ബോട്ടിലുകൾ നാമോരോരുത്തരും പുറത്തേക്ക് വലിച്ചെറിഞ്ഞു കളയാറാണ് പതിവ്.

   

ഇത്തരത്തിൽ ഇവയെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുന്നത് നമ്മുടെ അന്തരീക്ഷത്തിനു തന്നെ ദോഷകരമാണ്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇവ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്. അത്തരത്തിൽ നാം വെറുതെ വലിച്ചെറിഞ്ഞു കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. ഇത്തരം സൂത്രപ്പണികൾ ചെയ്തു നോക്കിയാൽ മാത്രമേ അതിന്റെ എഫക്ട് നമുക്ക് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

അത്തരത്തിൽ പ്ലാസ്റ്റിക് ബോട്ടുകളും ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ചില കിടിലൻ റെമഡികളാണ് ഇതിൽ കാണുന്നത്. ഒഴിഞ്ഞ ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അത് മൂന്നായി മുറിച്ചെടുക്കേണ്ടതാണ്. അതിൽ ഏറ്റവും അവസാനത്തെ ഭാഗത്തിന് മുകളിലായി ഏറ്റവും ആദ്യത്തെ മൂഡിയുടെ ഭാഗം കമത്തി വെച്ചതിനുശേഷം അതിന്റെ മുകളിൽ നമുക്ക് നാം ഉപയോഗിക്കുന്ന സ്പോഞ്ച് സ്ക്രബറുകൾ ഇട്ടുവയ്ക്കാവുന്നതാണ്.

ഇപ്രകാരം ചെയ്യുകയാണെങ്കിൽ സ്പോഞ്ച് റബ്ബറിൽ തങ്ങിനിൽക്കുന്ന എല്ലാ വെള്ളവും കുപ്പിയുടെ അടിവശത്തേക്ക് വീഴുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ സ്പോഞ്ച് എപ്പോഴും ഡ്രൈ ആയിരിക്കുകയും സ്പോഞ്ചിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാതിരിക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിക്കാനും കൂടുതൽ എളുപ്പമുള്ളതാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.