കുട്ടികൾ മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫലവർഗ്ഗമാണ് ചക്ക. ചക്ക ഇഷ്ടപ്പെടുന്നത് പോലെ തന്നെ അതിന്റെ കുരുവും ഏവർക്കും പ്രിയപ്പെട്ടതാണ്. ഒട്ടനവധി വിഭവങ്ങളാണ് ചക്കക്കുരു ഉപയോഗിച്ച് ഓരോരുത്തരും തയ്യാറാക്കി എടുക്കുന്നത്. അതുമാത്രമല്ല പല തരത്തിലുള്ള ആരോഗ്യഗുണങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒന്നുതന്നെയാണ് ചക്കയും ചക്കക്കുരു.
ഈയൊരു ചക്കക്കുരു പലപ്പോഴും നാം സൂക്ഷിച്ചു വെക്കുമ്പോൾ അത് പൂപ്പൽ പിടിച്ച് കേടായി പോകാറുണ്ട്. എന്നാൽ യാതൊരു തരത്തിലുള്ള കേടും കൂടാതെ ചക്കക്കുരു കൊല്ലങ്ങളോളം സൂക്ഷിക്കുന്നതിനു വേണ്ടി നമുക്ക് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. അത്തരത്തിൽ ചക്കക്കുരു സൂക്ഷിക്കാൻ ഉള്ള ചില ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ സൂക്ഷിക്കാൻ സാധിക്കുന്ന മെത്തേഡ് തന്നെയാണ് ഇവ. അത്തരത്തിൽ ചക്കക്കുരു സൂക്ഷിക്കുന്നതിന്.
മുമ്പായി ചക്കക്കുരു നല്ലവണ്ണം വൃത്തിയായി കഴുകി അതിലെ വെള്ളം മുഴുവൻ വാർത്ത് എടുക്കേണ്ടതാണ്. പിന്നീട് ഫാനിന്റെ ചുവട്ടിൽ വച്ച് അതൊന്ന് ഉണക്കിയെടുക്കേണ്ടതാണ്. പിന്നീട് വെട്ടു കൊണ്ടിട്ടുള്ള ചക്കക്കുരു മാറ്റിവയ്ക്കേണ്ടതാണ്. വർഷങ്ങളോളം സൂക്ഷിച്ചു വെക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ കേടായി പോകുന്നതാണ്. വെട്ടു കൊള്ളാത്ത നല്ല ചക്കക്കുരുക്കൾ മാറ്റിവച്ച് അത് ഓരോ പ്ലാസ്റ്റിക് കവറിൽ കുറച്ചാക്കി കെട്ടിവയ്ക്കേണ്ടതാണ്.
ഇത്തരത്തിൽ കെട്ടിവച്ചത് ഒരു മൺപാത്രത്തിലേക്ക് ഇത് ഇറക്കി വയ്ക്കേണ്ടതാണ്. എല്ലാ ചക്കക്കുരു കൂടി ഒരുമിച്ച് ഒരു കവറിൽ ആക്കി വെക്കുകയാണെങ്കിൽ നമ്മൾ ആവശ്യത്തിന് അത് എടുക്കുമ്പോൾ മറ്റുള്ളവ കേടുവന്നു പോകും. ഇങ്ങനെ ചക്കക്കുരു സൂക്ഷിക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള കേടും കൂടാതെ നമുക്ക് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ചക്കക്കുരു സൂക്ഷിച്ചുവെക്കാൻ സാധിക്കുന്ന മറ്റൊരു മെത്തേഡ് ആണ് പ്ലാസ്റ്റിക് പാത്രത്തിൽ വയ്ക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.