നമ്മുടെ ചുറ്റുപാടും ആദ്യകാലങ്ങളിൽ ഏറ്റവുമധികം കണ്ടിരുന്ന ഒരു പുഷ്പമാണ് ശങ്കുപുഷ്പം. വളരെയേറെ പ്രത്യേകതയുള്ള ഈ ശഠഖുപുഷ്പം ഇന്നത്തെ കാലഘട്ടത്തിൽ വളരെ വിരളമായിട്ടാണ് കാണുന്നത്. കാഴ്ചയിൽ മാത്രമല്ല ശംഖുപുഷ്പത്തിന്റെ ഭംഗി. ഗുണത്തിന്റെ കാര്യത്തിലും ശഠഖുപുഷ്പം അതിവിശിഷ്ടമാണ്. പ്രധാനമായും രണ്ടുതരത്തിലാണ് ഈ ഒരു പുഷ്പം കാണാൻ സാധിക്കുന്നത്. നീല നിറത്തിലും വെള്ളം നിറത്തിലും ഇത് കാണുവാൻ കഴിയുന്നതാണ്.
നമ്മുടെ ജീവിതത്തിലെ പല തരത്തിലുള്ള രോഗങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയും പലതരത്തിലുള്ള നേട്ടങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയും ഈ ഒരു പുഷ്പം നമ്മെ സഹായിക്കുന്നതാണ്. അത്രയേറെ ആയുർവേദ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു അത്ഭുതകരമായിട്ടുള്ള ഒരു പുഷ്പം കൂടിയാണ് ഇത്. ബുദ്ധിവളർച്ചയ്ക്കും ഓർമ്മശക്തിക്കും ഏറെ ഉപയോഗം ആയിട്ടുള്ള ഒരു പുഷ്പം തന്നെയാണ് ഇത്. ഇതിന്റെ ഉപയോഗം ബുദ്ധി വികസിപ്പിക്കുന്നതോടൊപ്പം തന്നെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായകരമാണ്.
അതിനാൽ തന്നെ അൽഷിമേഴ്സ് രോഗങ്ങൾക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. കൂടാതെ മാനസിക പരമായിട്ടുള്ള വിഷാദ രോഗത്തിൽനിന്ന് മറികടക്കാൻ ഇത് നമ്മെ സഹായിക്കുന്നതാണ്. അതോടൊപ്പം തന്നെ നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യം ഇരട്ടിയായി വർദ്ധിപ്പിക്കാൻ ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങൾക്ക് കഴിയുന്നതാണ്. ഇത് കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ നിന്ന് കുറയ്ക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം പതിന്മടങ്ങായി വർദ്ധിപ്പിക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.
കൂടാതെ നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ നമ്മുടെ ആമാശ സംബന്ധമായ പല രോഗങ്ങളെയും ഇല്ലാതാക്കുന്നതിന് ഈ ഒരു പുഷ്പം ഏറെ സഹായകരമാണ്. വയറ്റിലെ അൾസറിനെ നല്ലൊരു മറുമരുന്ന് തന്നെയാണ് ഇത്. ആരോഗ്യത്തെപ്പോലെ തന്നെ നമ്മുടെ അഴക് വർദ്ധിപ്പിക്കാനും ഇത് നമ്മെ സഹായിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.