രചന – ഫൈസൽ, സറീനാസ്
കരാഗ്രേ വസതേ ലക്ഷ്മീ….
കരമദ്ധ്യേ സരസ്വതീ……..
കരമൂലേ തു ഗോവിന്ദാ….
ഈശ്വരാ എത്ര ആലോചിച്ചിട്ടും
എനിക്ക് മനസിലാവുന്നില്ല
എന്താണെന്റെ ഏട്ടന് പറ്റിയത് എപ്പോളും തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്റെ മെക്കിട്ട് കേറുന്നല്ലോ ‘
“എടീ ശ്രുതീ ഇങ്ങോട്ട് വാ”
“ദേ ഞാൻ വന്നു ‘
“എന്താണിത്”
“ഇത് നിങ്ങളുടെ ഷർട്ട് ”
“അതല്ല ഞാൻ ചോദിക്കുന്നത് ഈഷർട്ടിന്റെ കോളർന്റെ മേലെ എന്താണ്”
“നോക്കട്ടെ ഇതോ ഇത് കാറ്റത്ത് മണ്ണ് പാറിയതായിരിക്കും…
സാരമില്ല
ഞാൻ അത് കഴുകി വരാം
അയ്യോ എന്റമ്മേ എന്തിനാണ് ചേട്ടാ
എന്നെ തല്ലുന്നത് ”
“തല്ലിയാൽ പോരാ നിന്നെ കൊന്നു കളയുകയാണ് വേണ്ടത്..”
“എന്നാൽ അതാണ് നല്ലത് കൊല്ലുമ്പോൾ ഒരിക്കൽ മാത്രം വേദന സഹിച്ചാൽ മതിയല്ലോ ഇതിപ്പോ എപ്പോൾ നോക്കിയാലും നിങ്ങളുടെ തല്ല് വാങ്ങിക്കേണ്ടി വരുന്നു…
എന്റെ ഭഗവാനെ ഗുരുവായൂരപ്പാ
എന്റെ ഈ തലയിലെഴുത്ത് എപ്പോളാ മാറുക..”
“കയ്യിലിരിപ്പ് ശരിയില്ല…
എന്നിട്ട് ഭഗവാനെ വിളിക്കുന്നു…
കണ്ണ് കണ്ടൂടെ നിനക്ക്…
എന്ത് അലക്കിയാലും അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവും ”
“നിങ്ങളെ പോലെ ഭൂത കണ്ണാടി വെച്ചു നോക്കുന്ന ഒരു മനുഷ്യനും ഈ ലോകത്ത് ഉണ്ടാവില്ല.”
“അയ്യോ എന്റെ അമ്മേ..തല്ലല്ല
എനിക്ക് വല്ലാതെ വേദനിക്കുന്നു”
“വേദനിക്കട്ടെ അതിന് വേണ്ടിയാണല്ലോ ഞാൻ തല്ലുന്നത്..”
“ഏട്ടാ പോവല്ലാ ഭക്ഷണം കഴിച്ചിട്ട് പോയിക്കോ”
“പോടീ… നിന്റെ ഒരു ഭക്ഷണം
മനുഷ്യന് സമാധാനം തരൂല നീ ‘
ആയിക്കോട്ടെ.. നിങ്ങൾ തന്നെയല്ലേ ആറു മാസം മുമ്പുവരെ പറഞ്ഞത്
“ശ്രുതി നീ കൈപ്പുണ്യമുള്ളവളാണ്
എന്നെ കിട്ടിയത് ഭാഗ്യമാണ്… എന്റെ പല കൂട്ട്കാരും ദാമ്പത്യജീവിതത്തിൽ പരാജയപെട്ടവരാണ് പക്ഷെ ഞാൻ
ദാമ്പത്യജീവിതത്തിൽ പൂർണ തൃപ്ത്തനാണ് എന്റെ ഭാവനയിലുള്ള ഭാര്യയെ തന്നെ എനിക്ക് കിട്ടി എന്നൊക്കെ ‘
“എടീ അതൊക്കെ നിന്നെ സോപ്പിടാൻ പറഞ്ഞതല്ലേ ”
“അത് ശരി എനിക്ക് അതൊന്നും അറിയില്ല നിങ്ങളുടെ ഒരു
സോപ്പും ചീർപ്പും’
“ചേട്ടാ പോവല്ലാ കഴിഞ്ഞത് കഴിഞ്ഞു
ഇനി ഞാൻ ശ്രദ്ധിക്കാം ”
“പോടീ ചിലക്കാതെ… കഴിഞ്ഞത് കഴിഞ്ഞു…. എത്ര പ്രാവശ്യം കേട്ടു ഇത് നിന്റെ വായിൽ നിന്നും”
“ഏട്ടാ, ഏട്ടാ”
ശ്രുതിയുടെ വിളി കേൾക്കാതെ
സജീവൻ നടന്നകന്നു….
ഈശ്വരാ എന്റെ ഈ കഷ്ടപ്പാട്
മാറുമോ ഭൂമിയോളം താണ് കൊടുക്കുന്നു ഞാൻ… എന്റെ അമ്മയെ ഓർത്ത് മാത്രം
ഞാൻ ഈ അനുഭവിക്കുന്ന കഷ്ടപാടുകൾകെല്ലാം കാരണം ആ ബ്രോക്കർ കൃഷ്ണനാണ്
എന്തൊക്കെയാണ് അയാള് അച്ഛനോട് പറഞ്ഞത്…
നിങ്ങൾക് ഈ ബന്ധം കിട്ടിയാൽ നിങ്ങളുടെ മകൾ രക്ഷപെട്ടു
എന്ന് കരുതി കോളൂ……
ഭൂമിയിലെ സ്വർഗ്ഗമാണ് ആ വീട്
പാല് പോലത്തെ ചെക്കനാണ്…
ബന്ധങ്ങൾ ഒത്തിരി വന്നു അവന്
പക്ഷെ അവന് ആരെയും ഇഷ്ട പെട്ടില്ല
നിങ്ങളുടെ മകളെ സജീവൻ ഇഷ്ടപ്പെട്ടു എന്നത് നിങ്ങളുടെ ഭാഗ്യം തെളിയുന്നു
എന്നതിന്റെ ലക്ഷണമാണ് എന്നൊക്കെ
പാവം എന്റെ അച്ഛൻ ആ ബ്രോക്കറുടെ വാക്കുകൾ വിശ്വസിച്ചു….
ആ ബ്രോക്കറെ ഒന്ന് കണ്ടെങ്കിൽ ഒലക്ക കൊണ്ട് അടിച്ചു കൊല്ലണം ഇനി ഒരു പെൺ കുട്ടിക്കും എന്റെ ഗതി വരാൻ പാടില്ല….
കൂലി പണിക്ക് പോയ സജീവന്റെ അമ്മ വീട്ടിൽ തിരിച്ചെത്തി….
“എടീ ശ്രുതി…. ചോറ് മുഴുവൻ ബാക്കിയല്ലോ രണ്ടു പേരും കഴിച്ചില്ലേ”
“ഇല്ലമ്മേ’
“ഇന്നും അവൻ കുഴപ്പം ഉണ്ടാക്കി പോയി കാണും അല്ലെ മോളെ…
ഞാൻ പറഞ്ഞില്ലേ അവൻ കഴിക്കാതെ പോയാലും മോള് കഴിക്കണം എന്ന്
അവൻ വെളിയിൽ ഹോട്ടലിൽ പോയിട്ട് കഴിക്കും…
മോള് കഴിക്കാതെ നിന്നാൽ ആരോഗ്യം ക്ഷീണിക്കും രോഗവും വരും
വേഗം എടുത്ത് കഴിക്കൂ കുറച്ചു
ചോറ് ഈ അമ്മയ്ക്കും ഇട്ടോളൂ ”
ശ്രുതി ഭക്ഷണം പാത്രത്തിൽ ഇട്ടു ടേബിളിൽ കൊണ്ട് പോയി വെച്ചു
രണ്ടു പേരും ഭക്ഷണം കഴികാനിരുന്നു
“മോളെ ശ്രുതി… ഈ അമ്മയ്ക്ക്
ഇഷ്ടമുണ്ടായിട്ടല്ല ജോലിക്ക് പോവുന്നത് ആഴ്ചക്ക് രണ്ടോ മൂന്നോ ദിവസം മാത്രം ജോലിക്ക് പോകുന്ന സജീവനെ കണക്കിൽ എടുത്താൽ കുടുംബം എങ്ങിനെ മുന്നോട്ടു കൊണ്ട് പോകാൻ കഴിയും…
പണ്ടത്തെ പോലെ അല്ലാലോ മോളെ
ജീവിക്കാൻ ഒത്തിരി ചെലവ് അല്ലെ… 400 ഉറുപ്പിക ഇന്ന് കൂലി കിട്ടി അതിൽ നിന്നും ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങി160 ഉറുപ്പിക ഒരു കിലോ പഴം 50 ഉറുപ്പിക
ബാലന്റെ കടയിൽ കൊടുക്കാനുള്ള 100 കൊടുത്തു ബാക്കി ദാ കണ്ടോ
ബാക്കി 90 രൂപ
മാവേലി സ്റ്റോറിൽ വെളിച്ചെണ്ണ ഉണ്ടെങ്കിൽ… 90 ഉറുപ്പികക്ക് കിട്ടുമായിരുന്നു പക്ഷെ അവിടെ മൂന്ന് വട്ടം പോയപ്പോൾ വെളിച്ചെണ്ണ ഇല്ലാ എത്തിയിട്ടില്ല എന്ന് പറഞ്ഞു ഇന്ന് പോയപ്പോൾ തീർന്നു പോയി എന്നാണ് പറഞ്ഞത്…മാവേലി സ്റ്റോറിന് മുന്നിൽ പായ പിരിച്ചു കിടക്കേണ്ടി വരും വെളിച്ചെണ്ണ വാങ്ങിക്കാൻ…
എന്റെ മോന് എന്താണ് പറ്റിയത് എന്ന് മനസ്സിലാവുന്നില്ലാലോ ഭഗവാനെ
ജോലി സ്ഥലത്തു നിന്നൊക്കെ നിങ്ങളുടെ കാര്യങ്ങൾ ആലോചിക്കും
അപ്പോൾ എന്റെ കണ്ണ് നിറയും
ഇന്നലെ എന്റെ കണ്ണ് നിറഞ്ഞപ്പോൾ
കൂടെ ജോലി ചെയ്യുന്ന നാരായണി ചോദിക്കുകയാണ്
ശാരദേ നീ കരയുന്നുണ്ടോ എന്ന്… അപ്പോൾ ഞാൻ അവളോട് പറഞ്ഞു
ഹേയ് ഇല്ലാ പൂഴി അരികുമ്പോൾ പൊടി കണ്ണിൽ പോയത് കൊണ്ട് കണ്ണിൽ നിന്നും വെള്ളം വരുന്നതാണെന്ന്
മോളെ അമ്മ ഒരു വഴിപാട് നേർച്ചയാക്കിയിട്ടുണ്ട് ഗണപതി ഹോമം
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ
സജീവന്റെ സ്വഭാവം മാറാൻ വേണ്ടി
*****
“നിങ്ങൾ കുടിച്ചിട്ടുണ്ട് അല്ലെ”
“ഹും കുടിച്ചിട്ടുണ്ട് അതിന്
നിന്നെ പേടിക്കണോ ”
“കെട്ട വാസന”
“മദ്യത്തിന് പിന്നെ അത്തറിന്റെ വാസന ഉണ്ടാവുമോ”
“കഷ്ടം തന്നെ നിങ്ങളുടെ കാര്യം ഓർക്കുമ്പോൾ മുമ്പൊക്കെ വിശേഷ ദിവസങ്ങളിലായിരുന്നു കുടി ഇപ്പോൾ തോന്നുമ്പോൾ എന്ന സ്ഥിതിയായി.”
“അതേ എനിക്ക് ഇഷ്ടമുള്ളപ്പോൾ കുടിക്കും അതിന് കോമത്ത് കുമാരന്റെ മകൾ ശ്രുതിയുടെ പെർമിഷൻ ആവശ്യമില്ല.”
“കോമത്ത് കുമാരന്റെ മകൾ ശ്രുതി
വഴിയേ പോകുമ്പോൾ കയറി വന്നതല്ല ഇവിടെ
നിങ്ങൾ താലി കെട്ടി കൊണ്ട് വന്നതാണ് നിങ്ങളുടെ ഭാര്യ എന്ന നിലയിൽ നിങ്ങളെ ഉപദേശിക്കാൻ എനിക്ക് അർഹത ഇല്ലേ
“ഉണ്ട് അർഹത ഉണ്ട്… മിണ്ടാണ്ട് അവിടെ ഒതുങ്ങി ജീവിച്ചോ എന്നാൽ നിനക്ക് കൊള്ളാം… സജീവനെ നേരെ ആകാൻ നിക്കണ്ടാ…. മിണ്ടരുത് പൊയ്ക്കോ എന്റെ മുന്നിൽ നിന്നും…”
“മോളെ മോള് വിഷമിക്കല്ല
അവൻ മദ്യ ലഹരിയിൽ പറയുന്നതാണ്…
അച്ഛൻ നേരത്തെ അങ്ങ് പോയതാണ് ഇവന്റെ വളം… അച്ഛൻ ഉണ്ടെങ്കിൽ ഇവനെ വെച്ചേക്കില്ല…
ഈ നാട്ടുകാർക്ക് ഇവന്റെ അച്ഛൻ എന്നാൽ ജീവനാണ്…. മദ്യം എന്ന സാധനം കൈ കൊണ്ട് തൊടില്ല… എന്ന് മാത്രമല്ല അത് കുടിക്കുന്നവരെ അച്ഛന് കണ്ടു കൂടാ….നേരത്തെ കാലത്ത് ഈശ്വരൻ അച്ഛനെ അങ്ങോട്ട് വിളിച്ചു
നല്ല മനുഷ്യരെ വേഗം വിളിക്കും എന്ന്
കേട്ടിട്ടുണ്ട്.’
‘മോളെ അതാ അവൻ കുളിച്ചു വന്നിരിക്കുന്നു ഭക്ഷണം എടുത്ത് കൊടുക്കൂ.. എന്റെ മോൾ ഒന്നും പറയാൻ നിക്കണ്ടാ ”
“ഭക്ഷണം എടുക്കട്ടെ ഏട്ടാ”
“എനിക്ക് വേണ്ടാ നിന്റെ ഭക്ഷണം”
“മോനെ സജീവാ ഭക്ഷണം കഴിക്കാതെ നീ പട്ടിണി കിടക്കുകയാണോ’
“എനിക്ക് വേണ്ടാ അമ്മേ ഞാൻ അങ്ങാടിയിൽ നിന്നും കഴിച്ചു”
“മോനെ വീടും കുടിയുമൊക്കെ ഉള്ളവർ എന്തിനാണ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നത് .. അതൊക്കെ ഒരു രണ്ടാം തരം പരിപാടിയല്ലേ മോനെ
ആരെങ്കിലും കണ്ടാൽ എന്താണ് കരുതുക ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഉണ്ടാക്കുന്നില്ല എന്നല്ലേ .. എന്തിനാണ് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നത്.’
“അമ്മേ ഒരു സമാധാനം തരുമോ
നിങ്ങൾ അല്ലെങ്കിൽ തന്നെ മനുഷ്യൻ ഭ്രാന്ത് പിടിച്ചു നിൽകുകയാണ്
അപ്പോളാണ് അമ്മേന്റെ ഒരു നാട്ടുകാർ
നാട്ടുകാരോട് പോവാൻ പറയൂ
നാട്ടുകാർ എന്താണ് എന്റെ
താടി വടിക്കുമോ ?”
“മോനെ ഞാൻ ഒന്നും പറയുന്നില്ല നിന്റെ കൈ പിടിച്ചു ഈ വീട്ടിൽ കയറി വന്ന പെണ്ണിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഈ വീട്ടിൽ വീഴാൻ പാടില്ല
അവളെ ഭാഗ്യ ലക്ഷ്മിയെ പോലെ കൊണ്ടു നടക്കണം എങ്കിൽ നീ ഒരു ആണാണ് എന്ന് പറയും ബന്ധുക്കളും നാട്ടുകാരും….
ഇല്ലാ എങ്കിൽ അവരുടെയൊക്കെ മുന്നിൽ നിനക്ക് ചാവാലി നായയുടെ വില പോലും ഉണ്ടാവില്ല….
അമ്മയ്ക്ക് ഇനി അത്രകാലമൊന്നുമില്ലാ
ലോകത്തുള്ള രോഗം എല്ലാം അമ്മയ്ക്ക് ഉണ്ട്… അമ്മ ഈ ഭൂമിയിൽ ഇല്ലാത്ത അവസ്ഥ എന്റെ മോൻ ചിന്തിച്ചു നോക്കൂ…. മോന് നല്ലത് പറഞ്ഞു തരാൻ ആരാണിവിടെ ഉള്ളത്..”
********
“എന്താണ് ഏട്ടാ തറയിൽ കിടക്കുന്നത്
എഴുനേറ്റു ബെഡിൽ കിടക്കൂ.”
“പോയേ നീ ഞാൻ ഇനി തറയിലാണ് കിടക്കുന്നത്..”
“എന്നാൽ ഞാനും തറയിലാണ് കിടക്കുന്നത് ”
‘എങ്കിൽ ഞാൻ ബെഡിൽ കിടക്കും എനിക്ക് നിന്റെ കൂടെ കിടക്കണ്ടാ”
“സജീവേട്ടാ ജീവിതം എന്നത് ഒരാൾക്ക് ഒരു പ്രാവശ്യമേ ഉണ്ടാവൂള്ളൂ.. അത് ആസ്വദിക്കുകയാണ് വേണ്ടത് അല്ലാതെ
ഇങ്ങിനെ വാശിയും ദേഷ്യവും കാണിച്ചാൽ എങ്ങിനെയാണ് കാര്യങ്ങൾ ശരിയാവുക…. ശാന്തമായിട്ട് നിങ്ങൾ ആലോചിച്ചു നോക്കൂ നിങ്ങൾ ചെയ്യുന്നത് ശരിയാണോ എന്ന്…
“ഹോ നാശം… മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ നീ”
“നിങ്ങൾ ഉറങ്ങികോളൂ അതാണല്ലോ നിങ്ങളുടെ പ്രശ്നം.”
“എന്റെ കൂടെ ബെഡിൽ കിടക്കണം
എന്ന് നിങ്ങൾക്ക് തോന്നിയാൽ വന്നു കിടന്നോളൂ…”
ശ്രുതി ബെഡിൽ പോയി ഒറ്റയ്ക്ക് കിടന്നു
അവൾക്കിത് ആദ്യാനുഭവമല്ല…
ഈശ്വരാ ഉറക്കം വരുന്നില്ല… ഇങ്ങിനെയായാൽ എങ്ങിനെ ജീവിതം മുന്നോട്ടു പോകും എന്റെ വിധി ഇങ്ങിനെ ആയിപോയല്ലോ..
എന്റെ അമ്മയുടെ കാര്യം ആലോചിക്കുന്നത് കൊണ്ടാണ് എനിക്ക് ക്ഷമ ഉണ്ടാവുന്നത്…
രോഗിയായ അമ്മ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് എനിക്ക് ഇവിടെ സന്തോഷ ജീവിതമാണെന്ന് വിശ്വസിച്ചാണ്
ഇവിടെയുള്ള ബുദ്ധിമുട്ടുകൾ അമ്മയോട് പറഞ്ഞാൽ അമ്മ അപ്പോൾ തന്നെ ചങ്ക് പൊട്ടി മരിക്കും
എനിക്കൊരു ആങ്ങള ഇല്ലാതെ യായിപോയല്ലോ ഈശ്വരാ ഉണ്ടായിരുന്നെങ്കിൽ
എന്തിനാണ് എന്റെ പെങ്ങളെ തല്ലിയത് എന്ന് ചോദിക്കുമായിരുന്നു…
മുഖത്ത് കിട്ടിയ അടിയിൽ എന്റെ പല്ലിന് എന്തോ പറ്റിയിട്ടുണ്ട്…
നല്ല വേദനയുണ്ട്
ഡോക്ടറെടുത്തു പോവണം എന്ന് പറഞ്ഞാൽ.. അടി ഉണ്ടാക്കാൻ വേറെ കാരണം കണ്ടെത്തും…
തൽകാലം വേദന സഹിക്കുക അല്ലാതെ ഇപ്പോൾ എന്താണ് ചെയ്യുക….. സമയം മൂന്ന് മണിയായി… ഇനി ഇതാ എന്ന് പറയുമ്പോളേക്കും നേരം വെളുക്കും…
പലതും ആലോചിച്ചു ശ്രുതി ഉറങ്ങിപ്പോയി……
നേരം പുലർന്നു…
“സജീവേട്ടാ… നേരം വെളുത്തു.. ഞാൻ ഇറങ്ങുന്നു… നിങ്ങൾ ബെഡിൽ കയറി കിടന്നോളൂ…
തറയിൽ കിടക്കുന്നത് കണ്ടിട്ട് അമ്മയ്ക്ക് വിഷമം ആവണ്ടാ.”
“മോളെ സജീവൻ ജോലിക്ക് പോവാത്തത് ഇപ്പോൾ മൂന്നാല് ദിവസമായില്ലേ എന്താണ് ജോലിക്ക് പോവാത്തത് നീ ചോദിച്ചോ എന്നിട്ട്
നിന്നോട് വല്ലതും പറഞ്ഞോ അവൻ”
“ഇല്ലമ്മേ ഞാനൊന്നും ചോദിച്ചില്ല
ചോദിച്ചാൽ. വായകൊണ്ടല്ല മറുപടി തരുന്നത് കൈകൊണ്ടാണല്ലോ
അടിവാങ്ങിക്കാൻ പറ്റുന്നില്ലമ്മേ
ദാ ഇത് കണ്ടോ ഇന്നലെ കിട്ടിയ തല്ലിന്റെ ഫലം.. വായ തുറക്കാൻ പറ്റുന്നില്ല
ഇന്നലെ ഉറക്കവും വന്നില്ല.അമ്മേ
“എന്റെ ഗുരുവായൂർ അപ്പാ.!!!
എന്തായിത് മോളെ…..
മോളെ…. അമ്മ ജോലി കഴിഞ്ഞു കുറച്ചു നേരത്തെ വരാം… നമുക്ക് അങ്ങാടിയിൽ
ഡോക്ടറെടുത്ത് പോവാം..”
“ശരി അമ്മേ…”
“മോളെ അവനോട് തർക്കിക്കാനൊന്നും പോവണ്ടാ.. അവൻ എന്തെങ്കിലും പറഞ്ഞോട്ടെ.. ജോലിക്ക് പോയാൽ ഈ അമ്മക്ക് ഒരു സമാധാനവും ഉണ്ടാവില്ല
നിങ്ങളെ ഓർത്ത്..”
“ഇല്ലമ്മേ ഞാൻ ഒന്നും പറയില്ല”
“ആ ഭാസ്കരൻ മാഷേ ഒന്ന് കാണണം അവരോട് സജീവന് ബഹുമാനവും പേടിയുമൊക്കെയുണ്ട്… കാര്യങ്ങൾ മാഷോട് പറയാം… മാഷാവുമ്പോൾ അതിന്റെ മട്ടത്തിൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കും.”
“അതൊക്കെ വേണോ അമ്മേ നാട്ടുകാർ ഒക്കെ അറിയൂലെ”
“മോളെ നാട്ടുകാർ അറിയുന്നു എന്നതിൽ സങ്കടപെട്ട് അനങ്ങാതെ ഇവിടെ ഇരിക്കാനാണോ… മോളെ ശരീരമാണ് വേദനിക്കുന്നത്.. ഈ അമ്മയുടെ മനസ്സ് എത്ര മാത്രം വേദന തിന്നുന്നു എന്ന് ഈശ്വരന് മാത്രമേ അറിയൂ.
നമ്മുടെ ആ സരോജനിയുടെ മകനില്ലെ ദുബായികാരൻ… അവനും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു… അഞ്ചാറ് മാസം അവന്റെ പെണ്ണ് അവളുടെ വീട്ടിൽ ആയിരുന്നു
എന്നിട്ട് ഭാസ്കരൻ മാഷാണ് ഇടപെട്ടത്
ഇപ്പോൾ അവര് സന്തോഷമായി ജീവിക്കുന്നു…… മോളെ സമയം ആയി
ഞാൻ പോവുകയാണ്…
അമ്മ മൂന്ന് മണിക്ക് എത്താം മോള് മാറ്റി നിന്നോ… ഇന്ന് ശനിയാഴ്ചയല്ലേ ഡോക്ടർ നാല് മണിവരെയെ ഉണ്ടാവുകയുള്ളൂ ‘
“ശരി അമ്മേ ഞാൻ മാറ്റി നിക്കാം”
*******
“ഏട്ടാ എഴുനേൽകൂ”
“നീ പോയിട്ട് നിന്റെ പണി നോക്കൂ”
എന്റെ പണിയല്ലേ ഇത്.. ഭർത്താവിനെ സ്നേഹത്തോടെ വിളിച്ചുണർത്തുക
ചായ ഉണ്ടാക്കി കൊടുക്കുക എന്താണ് ശരിയല്ലേ എന്റെ സജീവേട്ടാ ”
“സ്നേഹം.. മണ്ണാങ്കട്ട ”
“എനിക്ക് സ്നേഹമില്ല അല്ലെ ?
സത്യം ഈശ്വരനും എനിക്കും അറിയാം
സ്നേഹം ഇല്ലാഞ്ഞിട്ടാണോ നിങ്ങളുടെ തല്ലും, ആട്ടും കേട്ട് സഹിച്ചിവിടെ നിൽക്കുന്നത്….
“ഇതൊക്കെ നിന്റെ അഭിനയമാണ്
എന്നെ നീ പൊട്ടനാക്കണ്ടാ”
അയ്യോ പൊട്ടാനാക്കിയിട്ട് ഇവിടെയുള്ള സൗഭാഗ്യങ്ങൾ തട്ടി കൊണ്ടുപോകാൻ അല്ലെ … അത് ബെസ്റ്റ്
ഇന്നലെ ഞാൻ എത്ര പ്രാവശ്യം നിങ്ങളെ വിളിച്ചു… ബെൽ അടിയുന്നുണ്ട് പക്ഷെ എടുക്കുന്നില്ല… രാത്രിയാണ് അറിഞ്ഞത് നിങ്ങൾ ഫോൺ സൈലന്റ് ആക്കിയിട്ടു ഇവിടെ തന്നെ വെച്ചിട്ടാണ് പോയതാണെന്ന് ”
“ഫോൺ ഞാൻ എടുക്കില്ല എന്നെ ആരും വിളിക്കണ്ടാ എനിക്കത് ഇഷ്ടവും അല്ല ”
ഞാനൊന്ന് ചോദിക്കട്ടെ
കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ ഫോൺ എന്നത് ഒരു ലഹരി ആയിരുന്നല്ലോ നിങ്ങൾക്… പാതിരാ നേരത്ത് ഉറക്കം ഞെട്ടാറുണ്ട് പലപ്പോളും.. അപ്പോളൊക്കെ നിങ്ങൾ മൊബൈലിൽ തന്നെയായിരിക്കും
അങ്ങിനെയുള്ള നിങ്ങൾ ഇപ്പോൾ മൊബൈൽ ഉപയോഗിക്കുന്നില്ല എന്ന് അറിയുമ്പോൾ അത്ഭുതം തോനുന്നു ”
“എടീ നീ പോകുന്നുണ്ടോ…. ഇല്ലെങ്കിൽ മൊബൈൽ എറിഞ്ഞു പൊട്ടിക്കും ഞാൻ ‘
“മൊബൈൽ നശിപ്പിക്കണ്ടാ
എഴുനേറ്റു പല്ല് തേച്ചു വേഗം വാ.. ചേട്ടന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട് ഞാൻ ”
ശ്രുതി അടുക്കളയിലേക്ക് പോയി
*********************************
“എങ്ങിനെയുണ്ട് ഏട്ടാ ഭക്ഷണം
നല്ല രുചിയുണ്ടോ”
“വയറു വിശക്കുമ്പോൾ ഏത് ഭക്ഷണമായാലും രുചി ഉണ്ടാവും”
“എന്നെ അഗീകരിക്കാൻ നിങ്ങൾക് ബുദ്ധിമുട്ടുണ്ട് അല്ലെ അത് സാരമില്ല
നിങ്ങൾ കൈക്കുന്നുണ്ടല്ലോ .. അത് തന്നെ വലിയ കാര്യം..”
“നിന്നെ കരുതിയല്ല ഞാൻ കൈക്കുന്നത്
ആ തള്ളയെ പേടിച്ചിട്ടാണ്…
തിന്നില്ലെങ്കിൽ അത് ഇവിടെ നിന്നും കുരയ്ക്കും”
“അയ്യോ അമ്മയെപ്പറ്റി ഇങ്ങിനെയാണോ പറയുന്നത് ദൈവ കോപം ഉണ്ടാവും സജീവേട്ടാ.”
“ഹോ ദൈവത്തിന് പോലും ഈ സജീവനെ വേണ്ടാ പിന്നെയല്ലേ അമ്മയും നീയുമൊക്കെ.”
“ആര് പറഞ്ഞു അങ്ങിനെ
നിങ്ങൾ ദൈവത്തെ മറക്കുന്നു
അത് കൊണ്ടാണ്
ദേഷ്യം അഗ്നിയാണ് ദേഷ്യം ഉള്ളവരെ അഗ്നി ആവാഹിക്കും…. അവർക്ക് ദൈവ കോപം ഉണ്ടാവും എന്ന് മാത്രമല്ല
അവർക്ക് ആയുസ്സും കുറയുന്നു
നേരെ മറിച്ച് സൗമ്യൻ ആയ ഒരാൾക്ക്
മുഖത്ത് പ്രകാശം ഉണ്ടാവുന്നു….
അവന് ആയുസ്സും വർധിക്കുന്നു.”
“നിന്നെപ്പോലെ അമ്പലവാസിയല്ല
ഞാൻ..”
“ഒരു കാര്യം ചോദിച്ചാൽ ദേഷ്യം പിടിക്കുമോ ഏട്ടന് ”
“എന്താണ് എന്ന് വെച്ചാൽ പറഞ്ഞു തുലയ്ക്..”
“ജോലിക്ക് പോവുന്നില്ലേ ഏട്ടൻ”
“എടീ നിന്റെ അപ്പന്റെ ചിലവിലാണോ ഇവിടെ എല്ലാരും കഴിയുന്നത്…”
“എന്തിനാണ് ഏട്ടാ കുഴിയിൽ കിടക്കുന്ന എന്റെ അപ്പനെ പറയുന്നത്….
എന്നെ പറയുന്നത് പോരെ….”
“നിങ്ങളുടെ അമ്മ വയ്യാതെയാണ് ജോലിക്ക് പോവുന്നത്…. അത് കൊണ്ടല്ലേ നമ്മൾ പട്ടിണി ഇല്ലാതെ ഇവിടെ ജീവിക്കുന്നത്….
എന്താണ് ഏട്ടാ ഭക്ഷണം മുഴുവൻ കഴിക്കാതെ എഴുന്നേറ്റത്….
ഏട്ടാ നിങ്ങളോട്…. എന്താണ് മിണ്ടാട്ടം പോയോ….
ഭക്ഷണമൊക്കെ കൈക്കുന്നത് കണ്ടിട്ട് ഞാൻ കരുതി സജീവേട്ടന് മാറ്റങ്ങൾ വരുന്നുണ്ടെന്ന്…. പക്ഷെ… എന്റെ സംസാരം കാരണമാണ് മുഴുവൻ കൈകാതെ അവർ എഴുനേറ്റ് പോയത്
ഒന്നും പറയാതെ ഇരുന്നാൽ മതിയായിരുന്നു ഇനി ഇന്നും കുടിച്ചിട്ട് വരും
എന്റെ ഭഗവാനെ ജീവിതത്തിൽ എനിക്കിനി സന്തോഷങ്ങൾ ഉണ്ടാവുമോ
പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നത് വെറുതെയാവുമോ
ഹേയ് അങ്ങിനെ ആവാൻ വഴിയില്ല
അറിഞ്ഞുകൊണ്ട് ഒരു പാപവും ഞാൻ ചെയ്തില്ലാലോ അത് കൊണ്ട് ദൈവം എന്നെ അങ്ങിനെ കഷ്ടപെടുത്തില്ല
ശ്രുതി പലതും ആലോചിച്ചിരിക്കുന്നതിനിടയിൽ സജീവൻ… പുറത്തേക്ക് പോയി…
*******
“മോളെ ചോറ് ബെയിച്ചോ ”
“ഇല്ലമ്മേ വായ് തുറക്കാൻ വയ്യ
കുറച്ചു കഞ്ഞിവെള്ളം കുടിച്ചു ”
“അയ്യോ മോളെ പെട്ടെന്ന് മാറ്റി റെഡി ആവൂ നമുക്ക് ഡോക്ടറെടുത്ത് പോയിട്ട് വേഗം വരാം.”
“ശരി അമ്മേ ഇതാ ഞാൻ റെഡി ആവുന്നു.”
“പിന്നെ വരുന്ന വഴിക്ക് ഞാൻ ഭാസ്കരൻ മാഷെ കണ്ടു കാര്യങ്ങൾ എല്ലാം പറഞ്ഞു..”
“എന്നിട്ട് മാഷ് എന്ത് പറഞ്ഞു..”
“മാഷ് പറയുകയാണ് മോളെ നിങ്ങളുടെ മകൻ സജീവൻ വീട്ടിൽ ഇങ്ങിനെ പെരുമാറുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല…. അവനെ പോലെ
പക്വത ഉള്ള ചെറുപ്പക്കാരെ കാണാൻ പ്രയാസ്സമാണെന്ന്……എന്തോ ഒരു ഷോക്ക് സജീവന് സംഭവിച്ചിട്ടുണ്ട് എന്ന് ”
“എന്ത് ഷോക്ക് അമ്മേ.”
“മോളെ അത് അറിയണമെങ്കിൽ ആദ്യം സജീവനെ അല്ല കാണേണ്ടത്
സജീവന്റെ ഏറ്റവും അടുത്ത രണ്ട് കൂട്ടുകാരോട് കാര്യങ്ങൾ അന്വേഷിക്കുകയാണ് ആദ്യം വേണ്ടതെന്ന്.”
“മാഷ് ഇന്ന് തന്നെ അവരെയൊക്കെ കാണും എന്നും പറഞ്ഞു.”
“പിന്നെ ഗണപതി ഹോമം നമ്മൾ നേർച്ചയാക്കിയതല്ലെ അതും ചെയ്യണം പെട്ടെന്ന്..
കലഹം തീരാന് ഗണപതി ഹോമം
ഫലം ചെയ്യും
നിന്റെയും സജീവന്റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന് എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം”
സമയം വൈകുന്നു… ഡോക്ടർ 4 മണി വരെയേ ഉണ്ടാവൂള്ളൂ
*********
അമ്മയും ശ്രുതിയും ഡോക്ടറെടുത്ത് പോയി…
“മോളെ വായിൽ നീര് നല്ലോണം ഉണ്ട്
ഡോക്ടർ പറഞ്ഞത് പോലെ ചെയ്യണം
ഗുളികകൊണ്ട് മാത്രം കാര്യമില്ല
മൂന്നാല് പ്രാവശ്യം ഉപ്പ് വെള്ളം കാവളണം
രാത്രി വൈകി സജീവൻ വീട്ടിൽ എത്തി
ഭക്ഷണം എടുക്കട്ടെ എന്ന് ശ്രുതി ചോദിച്ചപ്പോൾ.. എനിക്ക് വേണ്ടാ എന്ന് മാത്രം മറുപടി കൊടുത്തു..സജീവൻ ബെഡ് റൂമിലേക്ക് പോയി….
വായ്ക്ക് സുഖമില്ലാത്തത് കൊണ്ട് ശ്രുതിക് കട്ടിയുള്ള ഭക്ഷണങ്ങൾ ഒന്നും കഴിച്ചൂടാ . രാത്രി രണ്ട് കഷ്ണം ബ്രെഡ് തിന്നു അവൾ വിശപ്പടക്കി…..
“സജീവേട്ടാ വാ കട്ടിലിൽ കിടക്കൂ ”
“വേണ്ടാ എനിക്ക് ഇവിടെ തന്നെ
കിടന്നാൽ മതി ”
“ശരി എന്നാൽ ഞാൻ കിടക്കുന്നു”
വെറുതെ തർക്കിക്കാൻ പോയിട്ട് ഒരു കാര്യവും ഇല്ലാ… എന്ത് പറഞ്ഞാലും അത് തലയിൽ കയറൂല… ഭഗവാനെ എന്നെ എത്രകാലം ഇങ്ങിനെ നീ പരീക്ഷിക്കും…..
നേരം പുലർന്നു..
പ്രഭാത ശ്ലോകം ചൊല്ലാൻ എപ്പോളും മറക്കും…. ഇന്ന് മുതൽ ദൈവത്തോട് കൂടുതൽ അടുക്കണം…. അല്ലെങ്കിലും പ്രയാസങ്ങൾ ഉണ്ടാവുമ്പോളാണല്ലോ മനുഷ്യൻ ദൈവങ്ങളെ കൂട്ട് പിടിക്കുന്നത്
ഇരുകൈകളും ചേര്ത്തുവച്ചു
കൈകളെ നോക്കി…..ശ്രുതി ശ്ലോകം ചൊല്ലുകയാണ്
കരാഗ്രേ വസതേ ലക്ഷ്മീ….
കരമദ്ധ്യേ സരസ്വതീ……..
കരമൂലേ തു ഗോവിന്ദാ……
“മോളെ സജീവൻ അറിയണ്ടാ
മാഷ് വിളിച്ചിരുന്നു…. നിന്നെയും കൂട്ടി
അങ്ങോട്ട് ചെല്ലാൻ….
സജീവന്റെ കൂട്ടുകാരെയൊക്കെ മാഷ് ഇന്നലെ തന്നെ കണ്ടിരുന്നു പോലും
സജീവന് ഉണ്ടായ മാറ്റങ്ങൾക് കാരണം ഉണ്ട് എന്നും പറഞ്ഞു ”
“ദൈവമേ….. എന്താണ് കാരണം എന്ന് വല്ലതും സൂചിപ്പിച്ചോ അമ്മേ ”
“ഞാൻ ചോദിച്ചു അപ്പോൾ മാഷ് പറഞ്ഞത്… അതൊക്കെ വിശദമായിട്ട് തന്നെ പറയാം നിങ്ങൾ ഇങ്ങോട്ട് വരൂ എന്ന്..”
എന്തായിരിക്കും എന്റെ സജീവേട്ടന് പറ്റിയ ആ ഷോക്ക്…..
ആ അരുണിന് എന്നോട് ദേഷ്യമുണ്ട്
അവൻ ചിലപ്പോൾ എന്നെ പറ്റി ഇല്ലാ കഥകൾ… സജീവേട്ടനോട് പറഞ്ഞു കാണുമോ… ഹേയ് അങ്ങിനെ വരാൻ സാധ്യതയില്ല.. അരുൺ അന്ന് കതകിന് മുട്ടിയതും… ഞാൻ അവന് കൊടുത്ത
മറുപടിയും സജീവേട്ടനോട് ഞാൻ പറഞ്ഞതാണല്ലോ…. ചിലപ്പോൾ അവൻ വേറെ ആളെകൊണ്ട്.. എന്നോട് ദേഷ്യം തീർക്കുന്നതാവുമോ… ശ്രുതിയുടെ മനസ്സ് കലങ്ങി മറയുകയാണ്…..
അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല… ഏതായാലും മാഷെടുത്ത് പോയാൽ കാര്യങ്ങൾ മനസ്സിലാവും
തുടരും..