ആദ്യരാത്രി ഒന്നും തന്നെ നടന്നില്ലായിരുന്നു, എന്നിട്ടും രാവിലെ ഉറക്കമെഴുന്നേറ്റ് അടുക്കളയിലേയ്ക്ക് ചെന്നപ്പോൾ അമ്മായീടെ മുഖത്ത് ഒരു ആക്കിയ ചിരിയുണ്ടായിരുന്നു

ആദ്യരാത്രി ഒന്നും തന്നെ നടന്നില്ലായിരുന്നു, എന്നിട്ടും രാവിലെ ഉറക്കമെഴുന്നേറ്റ് അടുക്കളയിലേയ്ക്ക് ചെന്നപ്പോൾ അമ്മായീടെ മുഖത്ത് ഒരു ആക്കിയ ചിരിയുണ്ടായിരുന്നു
കുളിക്കാതെയാണോടീ അടുക്കളയിലോട്ട് കയറി വരുന്നത്? മേലുമൊത്തം നെജീസാന്ന് നിനക്കറിയില്ലേ?
ചിരിയോടൊപ്പം എന്നെ ശകാരിക്കാനും അമ്മായി മറന്നില്ല
ആങ്ങ്ഹാ ,നീ വന്നോ?എങ്ങനുണ്ടായിരുന്നെടീ? ആള് പുലിയാരുന്നോ അതോ പൂച്ചയോ?

   

ഇടിയപ്പത്തിൻ്റെ തട്ട് ചെമ്പിനകത്തേയ്ക്ക് വയ്ക്കുന്നതിനിടയിൽ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ മൂത്ത നാത്തൂൻ്റെ ജിജ്ഞാസ അതായിരുന്നു.
അത് രണ്ടുമല്ല, പുലിമുരുകനാ ,, പുലിമുരുകൻ,,,
ഒന്നും നടന്നില്ലെങ്കിലും നാത്തൂന് ലേശം സമാധാനം കിട്ടിക്കോട്ടെ എന്ന് കരുതി ഞാനൊരു തളള് തള്ളി.

ങ്ഹാ ഞാനാരാന്ന് പറഞ്ഞില്ലല്ലോ?
എൻ്റെ പേര് ഫിദാ ,മുഴുവൻ പേര് ഫിദാഹൈദരലി
ബാപ്പ വലിയ ബിസിനസ്സുകാരനാണ് ഉമ്മ പുറം ലോകം അധികം കാണാത്ത കുടുംബിനിയും, ഒരാങ്ങളയുള്ളത് പ്രവാസിയാണ് ,എൻ്റെ കല്യാണം പ്രമാണിച്ച്, ഇപ്പോൾ നാട്ടിലുണ്ട്.

ഇന്നാ ഫിദാ ,, ഈ ചായകൊണ്ട് നീ പുതിയാപ്ളയ്ക്ക് കൊടുക്ക് ,,
കബോർഡിനകത്തിരുന്ന സ്റ്റിക്കർ പൊളിക്കാത്ത ഒരു ഗ്ളാസ്സെടുത്തിട്ട് അതിൽ ,വെള്ളമൊട്ടും ചേർക്കാത്ത നല്ല കുറുകിയ ചായ നിറച്ച് എൻ്റെ നേരെ നീട്ടിപ്പിടിച്ചോണ്ട് അമ്മായി പറഞ്ഞു.

അതിന് ഷാനു ,നല്ല ഉറക്കമാണ് ഇപ്പഴെങ്ങും ഉണരുമെന്ന് എനിയ്ക്ക് തോന്നുന്നില്ല ,സാരമില്ല തത്ക്കാലം ഈ ചായ ഞാൻ കുടിക്കാം
എന്താ നീ പറഞ്ഞത് ഷാനുവോ ? നിന്നെക്കാൾ ആറേഴ് വയസ്സിന് മുപ്പുണ്ട് ആ ചെക്കന് ,നീയതിനെ ഇക്കാന്ന് വേണം വിളിക്കാൻ
അടുക്കളയിലേയ്ക്ക് പെട്ടെന്ന് കയറി വന്ന ഉമ്മ, എന്നെ പറഞ്ഞ് തിരുത്തി
എനിക്കെന്തോ ഷാനുവിൻ്റെ മുഖത്ത് നോക്കി അങ്ങനെ വിളിക്കാൻ വല്ലാത്ത മടിയായിരുന്നു ,അത് ഞങ്ങളുടെ ഇടയിൽ ചെറിയ അകലം സൃഷ്ടിക്കുമെന്ന ചിന്തയായിരുന്നു എനിയ്ക്ക്, അത് കൊണ്ട് തന്നെ ,മറ്റുള്ളവരുടെ മുന്നിൽ മാത്രം ഞാൻ ഇക്കയെന്ന് പറഞ്ഞ് സാസാരിക്കുകയും ഞങ്ങൾ മാത്രമുള്ളപ്പോൾ ഷാനുവെന്ന് വിളിക്കാനും തീരുമാനിച്ചു .

മോളേ നീ ഇത് വരെ കുളിച്ചില്ലേ ? ഇന്ന് മുതൽ നീ പഴയ മടിയൊക്കെ മാറ്റിവച്ചിട്ട് രാവിലെയെഴുന്നേറ്റ് കുളിച്ചോണം, വെറുതെ ഷാനുവിൻ്റെ വീട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ നില്ക്കരുത്
ഓഹ് അതൊക്കെ എനിക്കറിയാം ഉമ്മാ ,ഇന്നും കൂടെ ഞാനൊന്ന് മടി കാണിച്ചോട്ടെ, നാളെ മുതൽ ഞാനവിടെയല്ലേ?അപ്പോൾ നാളെ മുതൽ കുളിച്ചാൽ പോരെ?
അയ്യേ,, ഈ പെണ്ണിതെന്താ പറയുന്നത് ? ഫൈസലിക്കാ,നാട്ടിലുള്ളപ്പോൾ ഒന്നും നടന്നില്ലെങ്കിൽ പോലും,
എല്ലാ ദിവസവും ഞാൻ അതിരാവിലെയെഴുന്നേറ്റ് കുളിച്ചിട്ടേ അടുക്കളയിലേയ്ക്ക് വരു, ഇതിപ്പോൾ ആദ്യരാത്രിയും ആഘോഷിച്ചിട്ട് ഒരറപ്പുമില്ലാതെ എങ്ങനെ കുളിക്കാതിരിയ്ക്കുന്നു ഫിദാ നീ ?

പത്താം ക്ളാസ്സ് രണ്ട് പ്രാവശ്യമെഴുതിയിട്ടും കരകയറാത്ത നാത്തൂൻ്റെ അറിവ് വച്ച് ഞാൻ ചെയ്തത് ഒരു കൊടിയ പാതകമായിട്ടാണ് അവരത് വിലയിരുത്തിയത്
എന്തായാലും എല്ലാവരുടെയും നിർബന്ധം മൂത്തപ്പോൾ ഇന്നലെ കല്യാണത്തിന് വേണ്ടി കുളിച്ചതുൾപ്പെടെ എൻ്റെ ഓർമ്മയിലെ രാവിലത്തെ രണ്ടാമത്തെ കുളിയാണിത്
രാവിലെ കുളിക്കുമ്പോൾ ശരീരം മൊത്തം നീറ്റലായിരുന്നെടീ, എങ്ങനെ നീറാതിരിക്കും,

മൂക്കു കയർ പൊട്ടിച്ച പോര് കാളയെ പോലായിരുന്നില്ലേ ഷെബീറിൻ്റെ ആക്രമണം ,പക്ഷേ ആ നീറ്റലിന് വല്ലാത്തൊരു സുഖമാണെടീ ,ഞാൻ പറഞ്ഞ് അതിൻ്റെ ത്രില്ല് കളയുന്നില്ല ,എന്തായാലും നാളെ കഴിഞ്ഞ് ആ സുഖം നീയും അറിയാൻ പോകുവല്ലേ?
ഷവറിൽ നിന്ന് വീഴുന്ന വെള്ളത്തിനടിയിൽ നില്ക്കുമ്പോൾ കല്യാണത്തലേന്ന് മെഹന്തിയ്ക്ക് വന്ന കൂട്ടുകാരി ജസ്ന പറഞ്ഞ കാര്യം എൻ്റെ ഓർമ്മയിലേയ്ക്ക് വന്നു
പക്ഷേ ,എനിക്കൊരു നീറ്റലുമില്ലായിരുന്നു, കാരണം ,
എൻ്റെ ശരീരത്തിലെവിടെയും ഒരു നഖക്ഷതം പോലുമുണ്ടായിരുന്നില്ലല്ലോ?
കുളി കഴിഞ്ഞ് ഞാനിറങ്ങുമ്പോഴും ഷാനു, നല്ല ഉറക്കത്തിൽ തന്നെയായിരുന്നു ,കുറച്ച് നേരം ഞാൻ ,കട്ടിലിൻ്റെ അരികിലിരുന്നിട്ട് ഷാനുവിൻ്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു

ഇന്നലെയൊക്കെ ഒരു പാട് സംസാരിച്ചെങ്കിലും എനിക്ക് പുള്ളിക്കാരൻ്റെ മുഖത്ത് നോക്കുമ്പോഴൊക്കെ വല്ലാത്തൊരു നാണമായിരുന്നു,
ഷാനുവിന് ,ബാപ്പയും ഉമ്മയും പിന്നെ വിവാഹിതരായ രണ്ട് പെങ്ങൻമാരുമുണ്ട്
ഷാനു എന്നെ പോലെയല്ല അധികം സംസാരമൊന്നുമില്ല കുറച്ച് ഉൾവലിഞ്ഞ സ്വഭാവമാണ്
എന്നിട്ടും പുള്ളിക്കാരനും ഒരു പ്രേമബന്ധമുണ്ടായിരുന്നു ,
അത് പക്ഷേ എങ്ങനെയോ ബ്രേക്ക് അപ്പായി ,

എനിയ്ക്ക് പിന്നെ അങ്ങനെ പ്രണയബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല ,അതെനിയ്ക്ക് താല്പര്യമില്ലാഞ്ഞിട്ടല്ല എൻ്റെ ഉപ്പയുടെയും ഫൈസലിക്കാടെയും സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ അങ്ങനൊരു സാഹസത്തിന് മുതിരാതിരുന്നതാണ്
സുന്ദരൻമാരായ പൂവാലൻമാര് പലരും ചൂണ്ട എറിഞ്ഞെങ്കിലും ഒന്നിലും കൊത്താതെ മസില് പിടിച്ച് ഞാൻ നിന്നു.

ഇന്നലെ രാത്രിയിൽ ഷാനുവിന് കഴിക്കാൻ അമ്മായിയും ലൈലാ നാത്തൂനും ചേർന്ന് എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കിയിരുന്നു
അത് വയറ്റിൽ പിടിക്കാതിരുന്നത് കൊണ്ടാവാം ആൾക്ക് ഇന്നലെ രണ്ട് പ്രാവശ്യം ടൊയ്ലറ്റിൽ പോകേണ്ടി വന്നു,
പകലത്തെ കല്യാണതിരക്കും രാത്രിയിലെ വയറ്റീന്ന് പോക്കുംകൂടി ആയപ്പോൾ ആള് നന്നേ ടയേഡ്‌ ആയിരുന്നു,

അത് കൊണ്ടാവാം ഒരു പന്ത്രണ്ടര ആയപ്പോഴേയ്ക്കും പുള്ളിക്കാരന് ഉറക്കം വന്നു ,എന്നാൽ പിന്നെ നമുക്ക് ബാക്കി വിശേഷങ്ങൾ നാളെയാവാം എന്ന് പറഞ്ഞതും ലൈറ്റ് ഓഫാക്കി ഞങ്ങൾ ഉറങ്ങാൻ കിടന്നു ,എനിയ്ക്കുമുണ്ടായിരുന്നു നല്ല ക്ഷീണം ,അത് കൊണ്ട് പിന്നെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ ഞാനും കിടന്നയുടനെ ഉറങ്ങി
പിന്നെ രാവിലെ പാൽക്കാരൻ്റെ ഉറക്കെയുള്ള ഹോണടി കേട്ടപ്പോഴാണ് ഉറക്കമുണർന്നത്

ദേ ,കതകിലാരോ മുട്ടുണ്ട് ,ഞാൻ ചെന്ന് നോക്കട്ടെ ,
ഫിദാ, നിന്നെ കാണാൻ പുറത്ത് ഒരാള് വന്ന് നില്ക്കുന്നു ,
നീയങ്ങോട്ടൊന്ന് വന്നേ,,
എൻ്റെ നാത്തൂൻ ലൈലാമജ്നു ആയിരുന്നത്,
ആരാ ചേട്ടത്തീ,,, നമ്മള് കല്യാണം വിളിച്ചവര് വല്ലവരുമാണോ?
ഞാൻ ജിജ്ഞാസയോടെ ചോദിച്ചു

ഹേയ്, അതൊന്നുമല്ല ,ഇതൊരു ചെറുപ്പക്കാരനാണ്, നിൻ്റെ കോളേജിൽ പഠിച്ചതാണെന്നാണ് പറഞ്ഞത്,,
ങ്ഹേ, അതാരാ അങ്ങനൊരാള്
ഞാൻ ക്ഷണിച്ചവരെല്ലാം ഇന്നലെ കല്യാണത്തിനുണ്ടായിരുന്നു പിന്നെ ഇതാരായിരിക്കും ?

ആകാംക്ഷയോടെയാണ് ഞാൻ സിറ്റൗട്ടിലേയ്ക്ക് ചെന്നത്
അവിടെ സെറ്റിയിലിരിയ്ക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി
അത് ,കൃഷ്ണ കുമാറായിരുന്നു .
തുടരും ,,,,

Leave a Reply

Your email address will not be published. Required fields are marked *